This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:18, 7 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുമ

ഗുമയുടെ ഒരു ശാഖ

ലേബിയേറ്റ സസ്യകുലത്തില്‍പ്പെടുന്ന വാര്‍ഷിക ഓഷധി. ശാ.നാ. ലിയോനുരസ് സൈബീരിക്കസ് (Leonurus sibiricus). ബംഗാള്‍, ബിഹാര്‍, അസം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ധാരാളമായി വളരുന്നു. ഏകദേശം രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ കാണ്ഡത്തിന് ചതുഷ്കോണാകൃതിയാണുള്ളത്. ഇലകള്‍ക്ക് 3.8-10 സെ.മീ. നീളമുണ്ടായിരിക്കും. ഇലകള്‍ കര്‍ണിതമാണ്. ഇലകളുടെ അടിഭാഗത്തെ പ്രധാനസിരകള്‍ വ്യക്തവും ലോമിലവുമായിരിക്കും. ഇലഞെടുപ്പിന് അഞ്ച് സെ.മീറ്ററോളം നീളമുണ്ടാകും.

ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഇവയ്ക്ക് 5 മി.മീ-ഓളം നീളമുള്ള സഹപത്രങ്ങളുണ്ട്. പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പുനിറമാണ്. 6-8 മി.മീ. നീളമുള്ള അഞ്ചു ബാഹ്യദളങ്ങളും 1.5 സെ.മീ. നീളമുള്ള അഞ്ചു ദളങ്ങളുമുണ്ട്. 2.5 മി.മീ. നീളം വരുന്ന ത്രികോണ (triquetrous) നട്ട്ലറ്റുകളാണ് ഫലങ്ങള്‍.

ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. വേരിനും ഇലയ്ക്കും കയ്പുരസമാണ്. ല്യൂനറീന്‍ എന്നൊരു ആല്‍ക്കലോയിഡും കൊഴുപ്പും റസീനും അമ്ളവും ഈ ചെടിയില്‍ അടങ്ങിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%81%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍