This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുത്രീ, ടൈറോണ്‍ (1900 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുത്രീ, ടൈറോണ്‍ (1900 - 71)

Guthrie, Tyrone

ബ്രിട്ടീഷ് നാടക രചയിതാവും നടനും സംവിധായകനും. 1900 ജൂല. 2-ന് ഇംഗ്ലണ്ടിലെ റ്റണ്‍ബ്രിഡ്ജ്വെല്‍സില്‍ ജനിച്ചു. ഓക്സ്ഫഡില്‍ പഠിച്ചു. അവിടെ നാടകട്രൂപ്പില്‍ ചേര്‍ന്നു. 1923 മുതല്‍ നടനായി. സ്കോട്ടിഷ് നാഷണല്‍ പ്ലേയേഴ്സിലും കേംബ്രിജിലെ ഫെസ്റ്റിവെല്‍ തിയെറ്ററിലും സംവിധായകനായിരുന്നു. 1931-ല്‍ ജെയിംസ് ബേര്‍ഡിയുടെ ദി അനാറ്റമിസ്റ്റ് സംവിധാനം ചെയ്തത് ഗുത്രീ ആയിരുന്നു. 1939-നും 45-നു മിടയ്ക്ക് 'ഓള്‍ഡ് വിക്' ന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു. പിന്നീട് ടെല്‍ അവീവ്, ഹെല്‍സിങ്കി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നാടകസംവിധായകനായി. റ്റോപ് ഒഫ് ദ ലാഡര്‍, സിക്സ് കാരക്റ്റേഴ്സ് ഇന്‍ സെര്‍ച്ച് ഒഫ് ആന്‍ ഓഥര്‍, കാര്‍മെന്‍, പീറ്റര്‍ ഗ്രംസ് തുടങ്ങിയവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത മറ്റു നാടകങ്ങള്‍. അറിയപ്പെട്ട ഒരു ഷെയ്ക്സ്പിയര്‍ നാടകസംവിധായകന്‍ കൂടിയായ ഇദ്ദേഹം 1963-ല്‍ മിന്നിയാപൊലിസില്‍ സ്വനാമത്തില്‍ ഒരു തിയെറ്ററും തുടങ്ങി. എ ലൈഫ് ഇന്‍ ദ തിയെറ്റര്‍, എ ന്യൂ തിയെറ്റര്‍ ഇന്‍ വേരിയസ് ഡയറക്ഷന്‍സ് തുടങ്ങി നാടകസംവിധാനത്തെക്കുറിച്ചു ചില ആധികാരിക ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1961-ല്‍ സര്‍ പദവി ലഭിച്ച ഗുത്രീ 1963-ല്‍ അയര്‍ലണ്ടിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റിയുടെ ചാന്‍സിലറായി. 1971 മേയ് 15-ന് അയര്‍ലണ്ടിലെ ന്യൂബ്ളിസ്സില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍