This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുട്ടന്‍ബര്‍ഗ് വിച്ഛിന്നത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുട്ടന്‍ബര്‍ഗ് വിച്ഛിന്നത

Gutenberg discontinuity

ഭൂമിയുടെ ഉള്ളറയിലെ (interior) പ്രധാന വിഭാഗങ്ങളായ അകക്കാമ്പ് (core), മാന്റില്‍ (mantle) എന്നിവയെ വേര്‍തിരിക്കുന്ന സീമാ മണ്ഡലം. ഭൂകമ്പ തരംഗങ്ങള്‍ക്ക് (seismic waves) ഈ മണ്ഡലത്തില്‍ വിച്ഛിന്നത (discontinuity) ഉണ്ടാകുന്നു. ഈ സവിശേഷത ആദ്യമായി സ്ഥിരീകരിച്ച ബെനെ ഗുട്ടന്‍ബര്‍ഗ് എന്ന ഭൂവിജ്ഞാനിയുടെ പേരിലാണ് പ്രസ്തുത മണ്ഡലം അറിയപ്പെടുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ശ.ശ. 2,900 കി.മീ ആഴത്തിലാണ് ഇതിന്റെ ഉപസ്ഥിതി.

ഭൂകമ്പങ്ങളുടെ ആഘാതം തരംഗരൂപത്തില്‍ നാനാദിശകളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്നു. പലതരത്തിലുള്ള ഈ തരംഗങ്ങളില്‍ രണ്ടിനമാണ് ഉള്ളറയെക്കുറിച്ച് അറിവ് നല്‍കുന്നതിന് സഹായിച്ചിട്ടുള്ളത്. ഇവയെ P-തരംഗങ്ങള്‍ (പ്രാഥമികം), S-തരംഗങ്ങള്‍ (ദ്വിതീയം) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ജതരംഗങ്ങളുടെ കമ്പനം സഞ്ചരണ ദിശയില്‍ തന്നെയായതിനാല്‍ അവയുടെ ഗതിവേഗം താരതമ്യേന കൂടുതലായിരിക്കും. സഞ്ചാരദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന S-തരംഗങ്ങള്‍ വേഗത കുറഞ്ഞവയാണ്. രണ്ടിനം തരംഗങ്ങളുടെയും പ്രവേഗം (velocity), അവ കടന്നു പോകുന്ന മാധ്യമത്തിന്റെ സാന്ദ്രത (density), മുറുക്കം (rigidity) എന്നിവയ്ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഖരവസ്തുക്കളിലൂടെ നിര്‍ബാധം കടന്നുപോകുമെങ്കിലും ദ്രവമാധ്യമങ്ങളില്‍ ട-തരംഗങ്ങളുടെ ഗതിക്ക് തടസ്സം നേരിടും. ഇക്കാരണത്താല്‍ ഭൂമിയുടെ അന്തര്‍ഭാഗത്ത് പദാര്‍ഥങ്ങളുടെ ഭൗതികസ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഭൂകമ്പതരംഗങ്ങള്‍ക്ക് പ്രതിപതനമോ (reflection) അപവര്‍ത്തനമോ (refraction) സംഭവിക്കുന്നു.

മാന്റിലിന് ഖരരൂപമായതിനാല്‍ മാന്റിലിന്റെ എല്ലാഭാഗങ്ങളിലൂടെയും രണ്ടിനം തരംഗങ്ങളും നിര്‍ബാധം കടന്ന് പോകുന്നു. എന്നാല്‍ 2,900 കി.മീറ്ററിലേറെ ആഴത്തിലേക്ക് S-തരംഗങ്ങള്‍ കടക്കുന്നില്ല. തന്നിമിത്തം മാന്റിലിനു താഴെ ഭൂകേന്ദ്രംവരെയുള്ള 3,450 കി.മീ. ഭാഗം ഉരുകി ദ്രവരൂപത്തില്‍ വര്‍ത്തിക്കുന്ന വസ്തുതളാണ് ഉള്‍ക്കൊള്ളുന്നതെന്ന് ന്യായമായും അനുമാനിക്കേണ്ടിയിരിക്കുന്നു. ഉപരിതലത്തില്‍ നിന്ന് 2,900 കി.മീ. ആഴത്തില്‍വച്ചു ജതരംഗങ്ങള്‍ക്ക് അപവര്‍ത്തനം സംഭവിക്കുന്നുവെന്നും S-തരംഗങ്ങള്‍ മടക്കപ്പെടുന്നുവെന്നും ആദ്യമായിതെളിയിച്ചത് ഗുട്ടന്‍ബര്‍ഗ് ആയിരുന്നു (1914). ഈ വിച്ഛിന്നതാമണ്ഡലം മാന്റിലിന്റെ അടിഭാഗമാണെന്നും അതിന് താഴെ അതിസാന്ദ്രമായ ദ്രവപദാര്‍ഥമാണെന്നും ഇതോടെ വ്യക്തമാക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍