This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ഗാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗില്‍ഗാള്‍

Gilgal

പുരാതന പലസ്തീനിലെ ഒരു പട്ടണം. പഴയ നിയമ(ബൈബിള്‍)ത്തില്‍ ഈ പട്ടണത്തെപ്പറ്റി പറയുന്നു. ഗാലല്‍ (galal) എന്ന ഹീബ്രുവാക്കില്‍ നിന്നാണ് ഗില്‍ഗാള്‍ എന്ന പേര് ഉണ്ടായത്. ഈ വാക്കിനു 'വൃത്തം' അഥവാ ചുറ്റിക്കൊണ്ടിരിക്കുക എന്ന് അര്‍ഥമുണ്ട്. പഴയനിയമത്തില്‍ പറയുന്ന ജെറിക്കോ(ഷലൃശരവീ)വിനു 4.8 കി.മീ. കിഴക്കായി, ജോര്‍ദാനു സമീപമായി ഗില്‍ഗാള്‍ സ്ഥിതിചെയ്യുന്നു.

ജോര്‍ദാന്‍ കടന്നുവന്ന ഇസ്രയേലികളുടെ പ്രവര്‍ത്തനരംഗമായിരുന്നു ഗില്‍ഗാള്‍. അതിന്റെ ഓര്‍മയ്ക്കായി പന്ത്രണ്ടു സ്മാരകശിലകള്‍ അവരവിടെ സ്ഥാപിച്ചു. ഇവിടെ വച്ചാണു മോസസ്സിന്റെ പ്രധാന ശിഷ്യനായ ജോഷ്വാ ഇസ്രയേലിനുവേണ്ടി ജെറിക്കോയ്ക്കു എതിരായി പടയൊരുക്കം നടത്തിയത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ദൈവത്തിന്റെ കൃപകൊണ്ടുണ്ടായ വിജയത്തിന്റെ അടയാളമായി ഗില്‍ഗാള്‍ കരുതപ്പെടുന്നു.

ബി.സി. 8-ാം ശതകമായപ്പോഴേക്കും ഗില്‍ഗാളിന്റെ പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു. എന്നാലും ആത്മീയതയും ചൈതന്യവും ഉള്‍ക്കൊള്ളുന്ന ഒരു ഓര്‍മയായി ഇന്നും ഈ പട്ടണം വിശ്വാസികളില്‍ നിറഞ്ഞുനില്ക്കുന്നു.

ഗില്‍ഗാളിനെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ പണ്ഡിതന്മാര്‍ ഇന്നും തുടരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍