This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിയോവന്നി ഡി പാലൊ (1403 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിയോവന്നി ഡി പാലൊ (1403 - 82)

Giovanni di Paolo

ഗിയോവന്നി ഡി പാലൊയുടെ ചിത്രരചന

ഇറ്റാലിയന്‍ ഗോഥിക് ചിത്രകാരന്‍. 1403-ല്‍ സീയെനയില്‍ ജനിച്ചു. സസ്സെറ്റ, സാനോഡി, പിയെട്രോസ വെച്ചിയേറ്റ തുടങ്ങിയ സമകാലീനരെപ്പോലെ സാന്‍ബര്‍നാര്‍ഡിനോ(1380-1444)യുടെ ധര്‍മപ്രബോധനങ്ങളാല്‍ ഗിയോവന്നിയും ഉത്തേജിതനായി. ആദ്യകാല രചനകളില്‍ ഈ ഉപദേശങ്ങളുടെ സ്വാധീനം പ്രകടമാണ്. മതസംബന്ധിയായ കഥകളാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രധാന പ്രമേയം. സീയെനയിലെ പല പള്ളികളിലും ഗിയോവന്നിയുടെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ദ വെര്‍ജിന്‍ ആന്‍ഡ് ഏന്‍ജല്‍സ്, ക്രൈസ്റ്റ് സഫറിങ് ആന്‍ഡ് ട്രയംഫന്റ്, ഫൈറ്റ് ഇന്റു ഈജിപ്ത്, സെന്റ് ജോണ്‍സ് ഇന്‍ ദ ഡസര്‍ട്ട്, പ്രെഡല്ല, ആഗണി ഇന്‍ ദ ഗാര്‍ഡന്‍ ആന്‍ഡ് ദ ഡിപ്പോസിഷന്‍, ദ മഡോണ ഒഫ് ഹ്യൂമിലിറ്റി, പാരഡൈസ് ആന്‍ഡ് ദ എക്സ്പല്‍ഷന്‍ ഫ്രം പാരഡൈസ് എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്. 1463-ല്‍ പിയന്‍സയിലെ പോപ്പ് പയസ് II-ന്റെ പള്ളിയില്‍ തീര്‍ത്ത അള്‍ത്താരചിത്രം ഏറെ പ്രകീര്‍ത്തിതമായിട്ടുണ്ട്.

1482-ല്‍ സീയെനയില്‍ ഗിയോവന്നി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍