This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലിക് അംമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാലിക് അംമ്ലം

Galic Acid

ചില സസ്യങ്ങളില്‍ സ്വതന്ത്രാവസ്ഥയിലോ ഗലോടാനിന്‍ എന്ന സംയുക്താവസ്ഥയിലോ കാണപ്പെടുന്ന ഒരു അംമ്ലം. 3, 4, 5 ട്രൈഹൈഡ്രോക്സിബെന്‍സോയിക് അംമ്ലം എന്നാണ് രാസനാമം. ഫോര്‍മുല: C6 H2 (OH)3 CO2H. H2O നിറമില്ലാത്തതോ ഇളം മഞ്ഞനിറമുള്ളതോ ആയ പരലുകളായി കാണപ്പെടുന്നു. ആല്‍ക്ക ഹോള്‍, ഗ്ലിസറോള്‍ എന്നിവയില്‍ ഗാലിക് അംമ്ലം ലയിക്കും. വെള്ളത്തിലും ഈഥറിലും അല്പം ലേയത്വമുണ്ട്. ആ.സാ. 1.694; തിളനില 257oC.

ടാനിന്‍ ലായനിയില്‍ പൂപ്പലിന്റെ പ്രവര്‍ത്തനം ഉണ്ടാകുമ്പോള്‍ ഗാലിക് അംമ്ലം ഉത്പാദിപ്പിക്കപ്പെടുന്നു. ടാനിനില്‍ സാന്ദ്രതയേറിയ അംമ്ലമോ കാസ്റ്റിക് സോഡയോ ചേര്‍ത്തു തിളപ്പിച്ചാലും ഗാലിക് അംമ്ലം ലഭിക്കുന്നു. 200o മുതല്‍ 250oC വരെ ചൂടാക്കുമ്പോള്‍ ഗാലിക് അംമ്ലം വിഘടിച്ച് കാര്‍ബണ്‍ ഡൈഓക്സൈഡും പൈറോഗാലോളും (പൈറോ ഗാലിക് അംമ്ലം) ഉണ്ടാകുന്നു.

പൈറോ ഗാലിക് അംമ്ലം ഫോട്ടോഗ്രാഫിയില്‍ ഡെവലപ്പറായി ഉപയോഗിക്കുന്നു. ഇരുമ്പു ലവണങ്ങളുമായി ഗാലിക് അംമ്ലം ചേരുമ്പോള്‍ കടും നീലനിറം ഉണ്ടാകുന്നു; എഴുത്തുമഷി ഉണ്ടാക്കുവാന്‍ ഇതാണ് അടിസ്ഥാന പദാര്‍ഥമായി ചേര്‍ക്കുന്നത്. ചിലതരം ചായങ്ങളുടെ നിര്‍മിതിയില്‍ ഗാലിക് അംമ്ലം ഉപയോഗിക്കുന്നുണ്ട്. ത്വക്കില്‍ പുരട്ടാനുള്ള ഒരു ആന്റിസെപ്റ്റിക്കിന്റെ നിര്‍മിതിയില്‍ ബിസ്മത്ത് സബ്ഗാലേറ്റ് എന്ന നിലയില്‍ ഇത് ഉപയോഗിച്ചുവരുന്നു. ഭക്ഷ്യഎണ്ണകളും കൊഴുപ്പുകളും കനച്ചു പോകാതിരിക്കുവാന്‍ ഉപയോഗിക്കുന്ന നിരോക്സീകാരകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഗാലിക് അംമ്ലത്തിന്റെ എസ്റ്ററുകള്‍. ഉദാ. പ്രൊപ്പൈല്‍ ഗാലേറ്റ്. ഇത് ചായയില്‍ അടങ്ങിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍