This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാഡിനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാഡിനൃത്തം

Gadi Dance

ഹിമാചല്‍പ്രദേശില്‍ ചമ്പാ ജില്ലയിലുള്ള ലാഹോള്‍, ഭാരമൂര്‍ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപം, ഈ നൃത്തം ഒറ്റയ്ക്കും സംഘമായും നടത്തിവരാറുണ്ട്. സംഘനൃത്തത്തില്‍ മുപ്പതുപേര്‍ വരെ പങ്കെടുക്കുന്നു. ആ പ്രദേശത്തു പ്രചാരത്തിലുള്ള വാദ്യങ്ങളുടെ താളത്തിനൊത്തു ചുവടുവയ്ക്കുന്ന ഈ നൃത്തം അത്യന്തം മനോഹരമാണ്. പ്രാര്‍ഥനാഗാനങ്ങള്‍ പശ്ചാത്തലമായി ഉപയോഗിക്കുന്നു. അവയുടെ താളങ്ങള്‍ ഓരോ നൃത്തത്തിനും അനുരൂപമായ വിധത്തില്‍ മാറിക്കൊണ്ടിരിക്കും. അവിടത്തെ ജനതയുടെ ആരാധനാമൂര്‍ത്തിയായ ശിവനെ ഭജിച്ച് പ്രീതിപ്പെടുത്തുന്ന രൂപത്തിലാണ് ഈ നൃത്തവിശേഷം രൂപം കൊണ്ടിട്ടുള്ളത്. ഇതില്‍ ജനതയുടെ ആചാരവിശ്വാസങ്ങളും മറ്റും പ്രതിഫലിച്ചുകാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍