This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗയോപാഖ്യാനമു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗയോപാഖ്യാനമു

തെലുഗുസാഹിത്യത്തിലെ ഒരു നാടകം. 1909-ല്‍ പ്രസിദ്ധീകൃതമായ ഇതിന്റെ രചയിതാവ് ആന്ധ്രപ്രദേശിലെ ലക്ഷ്മീനരസിംഹമു ആണ്. ഗയന്‍ എന്ന ഗന്ധര്‍വന്റെ പേരില്‍ അര്‍ജുനനും ശ്രീകൃഷ്ണനും തമ്മില്‍ നടന്ന യുദ്ധമാണ് ഇതിലെ പ്രതിപാദ്യം. യമുനയില്‍ സൂര്യന് അര്‍ഘ്യം അര്‍പ്പിച്ചുകൊണ്ട് അഞ്ജലീബദ്ധനായിനിന്ന കൃഷ്ണന്റെ കൈയിലെ വസ്ത്രാഞ്ചലം താഴെ പതിച്ചു. സന്ധ്യാവന്ദനത്തിന് കൈക്കുടന്നയിലെടുത്ത ജലത്തില്‍ കുതിരയുടെ വായ്നുര വീഴുകയും ചെയ്തു. ഇതിനു കാരണക്കാരന്‍, ആകാശവീഥിയില്‍ കുതിരപ്പുറത്ത് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്ന ഗയനാണെന്നു മനസ്സിലാക്കിയ കൃഷ്ണന്‍ ആ ഗന്ധര്‍വനോട് യുദ്ധത്തിനു പുറപ്പെട്ടു. രക്ഷതേടി എത്തിയ ഗയന് അര്‍ജുനന്‍ അഭയം നല്കി. ക്രുദ്ധനായ കൃഷ്ണന്‍ അര്‍ജുനനുമായി യുദ്ധമാരംഭിച്ചു. അവസാനം ശിവന്‍ പ്രത്യക്ഷപ്പെട്ട് ഇരുവരെയും സമാധാനിപ്പിച്ചു. ശരണം തേടിയെത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുക എന്നത് ഒരു ധീരന്റെ കടമയാണെന്ന് ഉദ്ബോധിപ്പിക്കുന്ന ഭാരതകഥയുടെ ഗാനാത്മകവും ഹൃദ്യവുമായ നാടകാവിഷ്കാരമാണിത്. ഇത് പ്രസിദ്ധീകരിച്ച് അല്പകാലത്തിനുള്ളില്‍ ഒരു ലക്ഷം പ്രതികളാണ് വിറ്റഴിഞ്ഞത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍