This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഗന്‍ നാരംഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗഗന്‍ നാരംഗ്

Gagan Narang (1983 - )

ഗഗന്‍ നാരംഗ്

ഇന്ത്യന്‍ കായികതാരം. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 10 മീ. എയര്‍ റൈഫിളില്‍ വെങ്കലമെഡല്‍ ജേതാവാണ് ഗഗന്‍ നാരംഗ്. ഭീംസെന്‍ നാരംഗിന്റെയും അമര്‍ജിത്തിന്റെയും മകനായി 1983 മേയ് 6-ന് ചെന്നൈയില്‍ ജനിച്ചു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശികളായ ഗഗന്റെ മൂലകുടുംബം പില്ക്കാലത്ത് ഹൈദരാബാദിലേക്ക് താമസം മാറ്റുകയായിരുന്നു.

1997-ലാണ് ഇദ്ദേഹം പ്രൊഫഷണല്‍ ഷൂട്ടിങ് രംഗത്ത് സജീവമാകുന്നത്. 2003-ല്‍ ഹൈദരാബാദില്‍ നടന്ന ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ 10 മീ. എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയതാണ് രാജ്യാന്തര കായികരംഗത്തെ ഇദ്ദേഹത്തിന്റെ ആദ്യനേട്ടം. ഇതേവര്‍ഷംതന്നെ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വ്യക്തിഗത സ്വര്‍ണങ്ങള്‍ ഉള്‍പ്പെടെ മൊത്തം നാലു സ്വര്‍ണമെഡലുകള്‍ ധ10 മീ. എയര്‍റൈഫിള്‍, 10 എയര്‍റൈഫിള്‍ (ജോടി), വ്യക്തിഗത 50 മീ. റൈഫിള്‍, 50 മീറ്റര്‍ റൈഫിള്‍ (ജോടി)പ ഇദ്ദേഹം നേടി. 2003-ല്‍ത്തന്നെ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഗഗന്‍, ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ് ഇനത്തില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ ജേതാവുകൂടിയായി.

2008-ല്‍ ബാങ്കോക്കില്‍ വച്ചുനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 10 മീ. എയര്‍റൈഫിളിലും 2009-ല്‍ ചാങ്വണില്‍ വച്ച് 50 മീ. റൈഫിള്‍ 3 പൊസിഷനിലും ഗഗന്‍ സ്വര്‍ണം നേടി. ബാങ്കോക്കിലെ ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യതാറൌണ്ടില്‍ മുഴുവന്‍ പോയിന്റും (600) നേടിയ ഗഗന്‍ ഈ ഇനത്തില്‍ പുതിയ റെക്കോര്‍ഡിട്ടു (നിലവില്‍ ഇതേ റെക്കോര്‍ഡുള്ള നാലുപേര്‍ മാത്രമാണ് ലോകത്തുള്ളത്). 2008 ബാങ്കോക്ക് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഗഗന്‍ നേടിയ 703.5 നേട്ടവും ഒരു ലോകറെക്കോര്‍ഡായിരുന്നു.

2006 (ഗ്വാങ്ഷു), 2009 (ചാങ്വണ്‍), 2010 (ബെയ്ജിങ്, മ്യൂണിക്) വര്‍ഷങ്ങളിലെ ലോകചാമ്പ്യന്‍ഷിപ്പിലും ഗഗന്‍ വെങ്കലമെഡല്‍ നേടുകയുണ്ടായി. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഇനത്തിലും ജോടി ഇനത്തിലും ഇദ്ദേഹം വെള്ളി മെഡല്‍ നേടിയിരുന്നു.

മൂന്ന് ഒളിമ്പിക്സുകളിലാണ് (2004,08,12) ഗഗന്‍ നാളിതുവരെ പങ്കെടുത്തിട്ടുള്ളത്. ഇതില്‍ 2004-ലും 08-ലും ഫൈനലിലെത്താന്‍ സാധിച്ചില്ല. എന്നാല്‍ 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 10 മീ. എയര്‍ റൈഫിളില്‍ 701.1 പോയിന്റുകള്‍ നേടി ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ചു.

മെല്‍ബണിലും ഡല്‍ഹിയിലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുകളിലെ പ്രകടനത്തിന്റെ മികവില്‍ (മൊത്തം എട്ടു സ്വര്‍ണം) 2010-ല്‍ രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന ഇദ്ദേഹത്തിനു ലഭിച്ചു. ഇതേവര്‍ഷംതന്നെ രാജ്യം പദ്മശ്രീ നല്‍കിയും ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍