This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്വല്ലം നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖ്വല്ലം നൃത്തം

അസമിലെ മിസോ വര്‍ഗക്കാരുടെ ഒരു കലാരൂപം. അതിഥിനൃത്തമായി കരുതപ്പെടുന്ന ഇത് ആതിഥേയരുടെ സമീപത്തേക്കുള്ള യാത്രയില്‍ അതിഥികള്‍ നടത്തുന്നതാണ്. ആഘോഷാവസരങ്ങളില്‍ ആതിഥേയര്‍ നടത്തുന്ന ചടങ്ങിന്റെ ഒരു ഭാഗമായാണ് ഈ സംഘനൃത്തം അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ ആണുങ്ങളും പെണ്ണുങ്ങളും പങ്കെടുക്കുന്നു. സാവധാനത്തിലുള്ള ചലനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. തുടര്‍ന്ന് നര്‍ത്തകര്‍ രണ്ടു സംഘമായി തിരിഞ്ഞ് താളത്തിനൊത്ത് ചുവടുവയ്ക്കുന്നു. സ്ത്രീകളും പുരുഷന്മാരും അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പരസ്പരം ചങ്ങലക്കണ്ണി കണക്കെ ചുവടുമാറി നേര്‍വരയിലും അര്‍ധചന്ദ്രാകൃതിയിലും നൃത്തം ചെയ്യും. പശ്ചാത്തലത്തില്‍ മുളകൊണ്ടുള്ള ഢക്ക മുതലായ വാദ്യവിശേഷങ്ങള്‍ ഉണ്ടായിരിക്കും. ഈ നൃത്തവിശേഷം ആ ഗ്രാമീണജനതയുടെ ആചാരവിശ്വാസങ്ങളുടെ പ്രകടനം കൂടിയാണെന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍