This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, അംജത് അലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാന്‍, അംജത് അലി

Khan, Amjath Ali (1945 -)

അംജത് അലി ഖാന്‍

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീത വിദ്വാന്‍. സരോദ് വാദകന്‍ എന്ന നിലയില്‍ ലോകപ്രശസ്തി നേടിയിട്ടുള്ള പ്രഗല്ഭനാണ് അംജത് അലി ഖാന്‍.

1945 ഒ. 9-ന് ഗ്വാളിയറില്‍ ജനിച്ചു. പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ഹാസിഫ് അലി ഖാന്‍ ആണ് പിതാവ്. പാരമ്പര്യവും നൈസര്‍ഗിക വാസനയും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ നന്നേ ചെറുപ്പത്തിലേ സംഗീതക്കച്ചേരികള്‍ അവതരിപ്പിക്കാന്‍ അംജത് അലിക്ക് അനായാസം സാധിച്ചു. അലഹബാദിലെ പ്രശസ്ത സംഗീത സമ്മേളനം 'സരോദ് സമ്രാട്ട്' എന്ന ബഹുമതി നല്കി ആദരിക്കുമ്പോള്‍ ഇദ്ദേഹത്തിന് കേവലം പതിനഞ്ചു വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

വിഭാഗീയതയ്ക്കപ്പുറം ദേശീയോദ്ഗ്രഥനത്തിന്റെ വിശാലതലത്തില്‍, ഇന്ത്യന്‍ സംഗീതത്തിന് വലിയ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്ന ആളാണ് അംജത്. ദൈവത്തിന്റെ ശബ്ദമായ സംഗീതം (ഖുദാ കീ ആവാസ്) ഗുരുകുല സമ്പ്രദായത്തില്‍ത്തന്നെ ആയിരിക്കണം അഭ്യസിക്കേണ്ടത് എന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പരിപോഷണത്തിനും പ്രചാരത്തിനും നല്കിയിട്ടുള്ള സേവനത്തെ മാനിച്ച് 'യുണെസ്കൊ' 1970-ല്‍ അംജത് അലിയെ ആദരിക്കുകയുണ്ടായി.

1975-ല്‍ പത്മശ്രീ, 1991-ല്‍ പത്മഭൂഷണ്‍, 1989-ല്‍ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്, 2001-ല്‍ പത്മവിഭൂഷണ്‍, 2004-ല്‍ ഫുക്കോവുക്കാ ഏഷ്യന്‍ കള്‍ച്ചറല്‍ പ്രൈസ്, ബ്രിട്ടനിലെ ഹട്ട്സണ്‍, ടെക്സാസ്, ടെന്നിസീ എന്നീ നഗരങ്ങളിലെ വിശിഷ്ടപൗരത്വം, 2011-ല്‍ കേന്ദ്രസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, ബംഗാ വിഭൂഷണ്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അംജത് അലി ഖാന്‍ പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യന്‍ ക്ളാസ്സിക്കല്‍ സംഗീതം അഭ്യസിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍