This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖയാല്‍നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖയാല്‍നൃത്തം

രാജസ്ഥാനിലെ ഗ്രാമീണരുടെ ഇടയില്‍ പ്രചാരത്തിലുള്ള നൃത്തനാടകം. രാജസ്ഥാനില്‍ കലയും കലയുടെ വിവിധ രൂപങ്ങളും പ്രചുരപ്രചാരത്തിലിരുന്ന 16-ാം ശതകത്തിലാണ് ഈ നൃത്തനാടകം നിലവില്‍ വന്നതെന്നാണ് വിശ്വസിക്കുന്നത്. ഈ നൃത്തനാടകത്തില്‍ പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ. സ്ത്രീകളുടെ ഭാഗം അഭിനയിക്കുന്നത് സ്ത്രീവേഷം ധരിച്ച സുമുഖരായ യുവാക്കളും ബാലന്മാരുമാണ്. വര്‍ണശബളമായ വേഷവിധാനങ്ങളും ദ്രുതഗതിയിലുള്ള അംഗചലനങ്ങളും ഈ പുരാതന നൃത്തനാടകത്തിന്റെ മാറ്റുകൂട്ടുന്നു എന്നതാണ് ഒരു പ്രത്യേകത. ചെണ്ട, തന്ത്രിവാദ്യങ്ങള്‍, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഈ നൃത്തനാടകത്തിന് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നു.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍