This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖയാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖയാല്‍

ഒരു ഹിന്ദുസ്ഥാനി സംഗീതരൂപം. പേര്‍ഷ്യയിലാണ് ഇതിന്റെ ഉദ്ഭവം. അലാവുദ്ദീന്‍ ഖില്‍ജിയുടെ ആസ്ഥാനവിദ്വാനായിരുന്ന അമീര്‍ ഖുസ്രുവാണ് ഖയാല്‍ ആദ്യമായി പ്രയോഗത്തില്‍ വരുത്തിയത്. ഇന്ത്യയിലെയും പേര്‍ഷ്യയിലെയും സംഗീതസമ്പ്രദായങ്ങളെ കൂട്ടിക്കലര്‍ത്തി പുതിയ രാഗങ്ങള്‍ അദ്ദേഹം കണ്ടുപിടിക്കുകയും അവ നമ്മുടെ സംഗീതജ്ഞന്മാരെ പഠിപ്പിക്കുകയും ചെയ്തു. യമന്‍, സര്‍പാര്‍ദസി ലാഫ് തുടങ്ങിയ രാഗങ്ങള്‍ അവയില്‍ ചിലതാണ്. ഖയാല്‍ പ്രചരിപ്പിച്ചവരില്‍ അദരംഗ, സദരംഗ എന്നീ സംഗീതവിദ്വാന്മാരും ഉള്‍പ്പെടുന്നു. ഇന്ന് ഉത്തരേന്ത്യന്‍ സംഗീതത്തില്‍ വളരെയധികം പ്രചാരം സിദ്ധിച്ച ഒരു സംഗീതരൂപമാണ് ഖയാല്‍. ഇത് രണ്ടുവിധമുണ്ട്. വിളംബിതഖയാല്‍ ചൗക്കത്തില്‍ പാടേണ്ടതും ദ്രുതഖയാല്‍ വേഗത്തില്‍ പാടേണ്ടതും ആണ്. ഏക്താള്‍, ദീപ്ഛന്തി തുടങ്ങിയ താവളങ്ങളിലാണ് വിളംബിതഖയാല്‍, ദ്രുതഖയാല്‍ എന്നിവ. വിളംബിതഖയാല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്; ത്രിതാള്‍, ചാപ്പുതാള്‍ എന്നീ താളങ്ങളില്‍ ദ്രുതഖയാലും. ഹിന്ദുസ്ഥാനി സംഗീതശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ സംഗീത വിദ്വാനായിരുന്ന പണ്ഡിറ്റ് വിഷ്ണു ദിഗംബര്‍ ഭാത്ഖണ്ഡേ ഖയാലില്‍ ചില മാറ്റങ്ങള്‍ വരുത്തി തന്റേതായ ഭാത്ഖണ്ഡേ ശൈലി പ്രചരിപ്പിച്ചു.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%AF%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍