This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖഡ്ഗശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖഡ്ഗശാസ്ത്രം

പ്രാചീനമലയാളകൃതി. മുഖ്യമായും വാളിന്റെ ലക്ഷണവും പ്രയോഗവിധികളും ഇതില്‍ വിവരിക്കുന്നു. ഗ്രന്ഥം അജ്ഞാതകര്‍ത്തൃകമാണ്. രചനാകാലം തീര്‍ച്ചയില്ല. നൂറിലധികം അനുഷ്ടുപ്പു സ്ലോകങ്ങളിലായി ദൂതാഗമന പരിജ്ഞാനം, നരചേഷ്ടാദി ലക്ഷണം, ആയുധ ലക്ഷണം എന്നിവ ഇതില്‍ പ്രതിപാദിക്കുന്നു. കൂപശാസ്ത്രം എന്നൊരു ഖണ്ഡവും ഇതില്‍ കാണുന്നുണ്ട്. രണ്ടും ശാസ്ത്രബന്ധമാണ്. പ്രതിപാദനരീതിക്കും സാമ്യമുണ്ട്. അതിനാല്‍ രണ്ടും ഒരാളുടേതാവാനാണ് സാധ്യത. കൂപശാസ്ത്രത്തിന്റെ കര്‍ത്താവ് ഒരു വാസുദേവന്‍ ആണെന്ന് ഗ്രന്ഥത്തില്‍ നിന്നു മനസ്സിലാക്കാം.

കേരളസര്‍വകലാശാല ഭാഷാഗ്രന്ഥാവലിയില്‍ ഉള്‍പ്പെടുത്തി ഖഡ്ഗശാസ്ത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് (1957) - പുഷ്പാരണ്യ നിവാസിയായ ശങ്കരായ നമോ നമഃ എന്ന സമാപന പ്രാര്‍ഥനയിലെ പുഷ്പാരണ്യശബ്ദം ദേശനാമത്തെ സൂചിപ്പിക്കുന്നുണ്ടാവാം എന്ന് ശൂരനാട്ടുകുഞ്ഞന്‍പിള്ള അവതാരികയില്‍ പറയുന്നു. ഇത് മീനച്ചില്‍ താലൂക്കിലെ പൂവരണിയായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു പക്ഷമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍