This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖഡീബോലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖഡീബോലി

ഹിന്ദിഭാഷയുടെ ദേശ്യഭേദങ്ങളില്‍ മുഖ്യം. ഡല്‍ഹി, മീററ്റ്, ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറുഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സംസാരിക്കുന്ന ഖഡീബോലി, ആധുനിക ഹിന്ദിയുടെ മാനകമാധ്യമമായിത്തീര്‍ന്നു.

'ശുദ്ധം' എന്നാണ് 'ഖഡീ' (ഖരീം) എന്ന പദത്തിനര്‍ഥം. 19-ാം ശതകത്തിലെ എഴുത്തുകാര്‍ ബോധപൂര്‍വം അന്യഭാഷാപദങ്ങളുപയോഗിക്കാതിരുന്നതുകൊണ്ടാണ് അവരുടെ ഭാഷയ്ക്ക് ഖഡീബോലി എന്നു പേരുണ്ടായത്. ഹിന്ദി, ഉര്‍ദു എന്നീഭാഷകള്‍ വികാസം പ്രാപിച്ചത് ഖഡീബോലിയില്‍ നിന്നാണ്. തദ്ദേശവാസികളായ ഭാരതജനതയുമായി ബന്ധം പുലര്‍ത്തുന്നതിന് അഫ്ഗാന്‍കാരും പേര്‍ഷ്യക്കാരും തുര്‍ക്കികളും പൊതു ഭാഷയായി ഖഡീബോലി സ്വീകരിച്ചു. കാലക്രമത്തില്‍ ഖഡീബോലിക്ക് ഉര്‍ദു എന്നൊരു വകഭേദം ഉരുത്തിരിഞ്ഞു. ഈ പുതിയ ഭാഷ അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് ധാരാളം പദങ്ങള്‍ കടംകൊണ്ടു. മുസ്ലിം ഭരണാധാകാരികളുടെ സംരക്ഷണയില്‍ ഉര്‍ദു ഒരു സാഹിത്യഭാഷയായിത്തീര്‍ന്നു. എന്നാല്‍ സ്വദേശികള്‍ വിദേശഭാഷയില്‍ നിന്നു പദങ്ങള്‍ കടംകൊള്ളാതെ ഭാഷയുടെ വികാസത്തിനായി സംസ്കൃതത്തെയും സാഹിത്യവിഷയങ്ങള്‍ക്കു പ്രാകൃതം, അപഭ്രംശം എന്നിവയെയും ആശ്രയിച്ചു. ഇങ്ങനെ വളര്‍ന്ന ഭാഷ ഹിന്ദിയായി രൂപാന്തരം പ്രാപിച്ചു.

ഖഡീബോലിയുടെ ഒരു വകഭേദം 'ദക്ഖിണി' എന്ന പേരില്‍ ഡക്കാനില്‍ സംസാരിക്കുന്നുണ്ട്. 14-ാം ശതകത്തില്‍ മുഹമ്മദ് തുഗ്ളക്കിന്റെ ഭരണകാലത്തു വടക്കു നിന്നു ഡക്കാനില്‍ കുടിയേറിപ്പാര്‍ത്തവരാണ് ഇന്നു ദക്ഖിണി സംസാരിക്കുന്നവരുടെ പൂര്‍വികര്‍. അമീര്‍ ഖുസ്രോയുടെ കടങ്കഥകള്‍ ഒഴിച്ചുള്ള ആദ്യകാല ഖഡീബോലി രചനകള്‍ ദക്ഖിണിയിലാണ്.

(എ.ബി. രഘുനാഥന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%A1%E0%B5%80%E0%B4%AC%E0%B5%8B%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍