This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖംസീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖംസീന്‍

Khamsin

അസഹ്യമായ ചൂടുള്ളതും ഉണങ്ങിവരണ്ടതുമായ ഉഷ്ണക്കാറ്റ്. ഈജിപ്തിലാണ് ഇത് അനുഭവപ്പെടുക. പൊള്ളുന്ന ചൂടോടെ വീശിയടിക്കുന്ന ഈ തെക്കന്‍ (തെക്കു-കിഴക്കന്‍) കാറ്റിന് ഉത്തര ആഫ്രിക്കയിലെ സിറോക്കോ കാറ്റുകളോട് സാമ്യമുണ്ട്. മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങളില്‍ കേവലം അമ്പതു ദിവസം മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമായതിനാല്‍ അറബിഭാഷയില്‍ അന്‍പത് എന്നര്‍ഥം വരുന്ന ഖംസീന്‍ എന്ന പേരു നല്കിയിരിക്കുന്നു. മെഡിറ്ററേനിയനിലൂടെയോ ഉത്തര ആഫ്രിക്കയ്ക്കു കുറുകെയോ വീശുന്ന ചക്രവാതവ്യൂഹങ്ങളുടെ മുന്നോടിയായാണ് ഖംസീന്‍ എത്തുന്നത്. ഉള്‍നാട്ടില്‍നിന്നു വഹിച്ചുകൊണ്ടു വരുന്ന കനത്ത പൊടിപടലങ്ങള്‍ ഖംസീന്റെ പ്രത്യേകതയാണ്.

ഖംസീന്‍ ഇനത്തില്‍പ്പെട്ട ഓരോ കാറ്റും ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി വീശുന്നു. ഉഷ്ണക്കാറ്റുമൂലം കായ്കറി വിളകള്‍ ഉണങ്ങിക്കരിയുന്നത് സാധാരണമാണ്. മുന്തിരിവള്ളികളും ഒലിവ് മരങ്ങളും പുഷ്പിക്കുന്ന അവസരത്തില്‍ ഖംസീന്‍ വീശുന്നതിനിടയായാല്‍ പൂക്കള്‍ ഉണങ്ങിക്കൊഴിഞ്ഞ് കനത്ത നഷ്ടം സംഭവിക്കുന്നു.

മധ്യ-പൂര്‍വേഷ്യയില്‍ വരണ്ട ഉഷ്ണക്കാറ്റുകളെ ഏതിനെയും ഖംസീന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്.

(എന്‍.ജെ.കെ. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%82%E0%B4%B8%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍