This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗഷീതകിബ്രാഹ്മണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗഷീതകിബ്രാഹ്മണം

ഋഗ്വേദസൂക്തങ്ങളുടെ അനുഷ്ഠാനക്രമങ്ങള്‍ വിവരിക്കുന്ന രണ്ടുവിഭാഗം ബ്രാഹ്മണങ്ങളിലൊന്ന്. മറ്റേത് ഐതരേയബ്രാഹ്മണം. ബ്രഹ്മത്തെ സംബന്ധിച്ചതു ബ്രാഹ്മണം എന്നു ശബ്ദനിഷ്പത്തി. ഋഗ്വേദികളുടെയിടയില്‍ കൗഷീതക വിഭാഗത്തില്‍പ്പെട്ടവര്‍ ആചരിക്കേണ്ട യജ്ഞകര്‍മാദ്യനുഷ്ഠാനങ്ങളുടെ വിവരണമാണ് കൗഷീതകിബ്രാഹ്മണത്തിലുള്ളത്. ഇത് ഋഗ്വേദവുമായി ബന്ധപ്പെട്ടതാണ്. 30 അധ്യായങ്ങളുള്ളതില്‍ ആദ്യത്തെ ആറ് അധ്യായങ്ങള്‍ ഭക്ഷ്യയാഗത്തെയും 7 മുതല്‍ 30 വരെ അധ്യായങ്ങള്‍ സോമയാഗത്തെയും വിവരിക്കുന്നു. ഒടുവില്‍ പറഞ്ഞ അധ്യായങ്ങള്‍ക്ക് ഐതരേയബ്രാഹ്മണവുമായി ബന്ധമുണ്ട്. കൗഷീതകിബ്രാഹ്മണം ഐതരേയബ്രാഹ്മണത്തെക്കാള്‍ അര്‍വാചീനമാണെന്നു കരുതപ്പെടുന്നു. പലകാലത്തു രചിക്കപ്പെട്ട 40 അധ്യായങ്ങളുള്ള ഐതരേയബ്രാഹ്മണത്തെ അപേക്ഷിച്ച്, കൗഷീതകി ബ്രാഹ്മണം രചനയില്‍ ഐകരൂപ്യം പുലര്‍ത്തുന്നു.

സാംഖ്യായനബ്രാഹ്മണം എന്നുകൂടി പേരുള്ള കൗഷീതകിബ്രാഹ്മണം ബി. ലിന്‍ഡ്നര്‍ (B. Lindner) പ്രസാധനം നടത്തുകയും (1887), എ.ബി. കീത്ത് (A.B. Keith) ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തുകയും (1920) ചെയ്തിട്ടുണ്ട്. നോ. ആരണ്യകങ്ങള്‍; ബ്രാഹ്മണങ്ങള്‍

(മുതുകുളം ശ്രീധര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍