This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൗഷീതകന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൗഷീതകന്‍
കൗഷീതകശാഖയില്‍പ്പെട്ട ബ്രാഹ്മണണ്‍. ഋക്, യജുസ്, സാമം, അഥര്‍വം എന്നീ നാലുവേദങ്ങളില്‍ ഓരോന്നിനും പ്രത്യേകം പുരോഹിതന്മാരും അനുയായികളുമുണ്ട്. അവര്‍ ഭിന്നശാഖകളായി വേര്‍പിരിഞ്ഞു. വേദങ്ങളുടെ അധ്യയനത്തിലും അവയുടെ അനുഷ്ഠാനങ്ങളിലും ഈ ശാഖകളുടെ ഇടയില്‍ വ്യത്യാസം കണ്ടുവരുന്നു. ഋഗ്വേദത്തെ ഉപാസിക്കുന്ന രണ്ടു വിഭാഗക്കാരുണ്ട്- കൗഷീതകന്മാരും ആശ്വലായനന്മാരും. എണ്ണത്തില്‍ കൗഷീതകര്‍ കുറവും ആശ്വലായനര്‍ കൂടുതലുമാണ്. രണ്ടു ശാഖക്കാരുടെയും കര്‍മാനുഷ്ഠാനങ്ങളില്‍ വ്യത്യാസം കാണാം. ഉപനയനം, സമാവര്‍ത്തനം, വിവാഹം തുടങ്ങിയ ക്രിയകളിലും വ്രതാനുഷ്ഠാനങ്ങളിലും ഇവര്‍ക്കു തമ്മില്‍ ഭേദമുണ്ട്. താണ്ഡ്യബ്രാഹ്മണം കൗഷീതകവംശത്തെ പരാമര്‍ശിക്കുന്നു. കൗഷീതക വംശജര്‍ക്ക് ഭ്രഷ്ടു കല്പിച്ചിരുന്നു. ക്ളീബന്മാരുടെ കൂടെയാണ് അവര്‍ യാഗം ചെയ്തിരുന്നത്. യാഗത്തില്‍ അവര്‍ക്ക് മഹിമ ലഭിച്ചിരുന്നില്ല.
ഗൃഹ്യസൂത്രങ്ങള്‍ രചിച്ച ഋഷികളില്‍ ഒരാളും കൗഷീതകന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ആശ്വലായനന്‍, ആപസ്തംബന്‍, ബൗധായനന്‍ എന്നിവരാണ് മറ്റു സൂത്രകാരന്മാര്‍.
(മുതുകുളം ശ്രീധര്‍; സ.പ.)