This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷീരസ്വാമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷീരസ്വാമി

1. അമരകോശോദ്ഘാടനം എന്ന വ്യാഖ്യാന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അമരകോശത്തിന്റെ ഒരു പ്രാചീനവ്യാഖ്യാനമാണ് ഇത്. ക്ഷീരസ്വാമി 11-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ മധ്യഭാരതത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഈശ്വരസ്വാമി എന്നാണ് അച്ഛന്റെ പേര്‍ എന്നും 8-ാം ശതകത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്നു എന്നും മറ്റൊരഭിപ്രായമുണ്ട്. വ്യാകരണപണ്ഡിതനായിരുന്ന ഇദ്ദേഹം അവ്യയവൃത്തി, നിപാതാവ്യയോപസര്‍ഗം എന്നീ വ്യാകരണപഠനങ്ങളും പാണിനിയുടെ ധാതുപാഠത്തിനു ധാതുവൃത്തി, ക്ഷീരതരംഗിണി എന്നീ വ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ട്.

2. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ക്ഷീരസ്വാമിയാണ് അഭിനവരാഘവം എന്ന നാടകം രചിച്ചത്. അഭിനവഗുപ്തന്റെയും ഗുരുവായ ഭട്ടേന്ദുരാജന്റെയും ശിഷ്യനായിരുന്നു ഇദ്ദേഹം. 12-ാം ശതകത്തില്‍ ജീവിച്ചിരുന്ന രാമചന്ദ്രനും ഗുണചന്ദ്രനും ചേര്‍ന്നു രചിച്ച നാട്യദര്‍പ്പണം എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ ഇദ്ദേഹത്തെ പരാമര്‍ശിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍