This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിന്റിലിയന്‍ (സു. എ.ഡി. 40 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വിന്റിലിയന്‍ (സു. എ.ഡി. 40 - 95)

Quintilion

റോമിലെ പ്രഭാഷകനും കാവ്യാലങ്കാരചിന്തകനും. മാര്‍കസ് ഹാബിയസ് ക്വിന്റിലിയാനസ് എന്നാണ് പൂര്‍ണനാമധേയം. എ.ഡി. 40-നോടടുത്ത് സ്പെയിനില്‍ കലാഗുറിസില്‍ ജനിച്ചു. റോമില്‍ ദനിഷ്യസ് ആഫറി (Danitius Afer)ന്റെ കീഴിലെ വിദ്യാഭ്യാസത്തിനുശേഷം, അഭിഭാഷകനായും അലങ്കാരശാസ്ത്രാധ്യാപകനായും സേവനമനുഷ്ഠിച്ചു. പ്ളിനി രണ്ടാമനും റോമാചക്രവര്‍ത്തിയായിരുന്ന (എ.ഡി. 81-96) ഡൊമിഷ്യന്റെ രണ്ട് അനന്തരവരും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഡൊമിഷ്യന്‍ ഇദ്ദേഹത്തിന് 'കോണ്‍സുലര്‍' എന്ന ബിരുദം നല്കി. എ.ഡി. 88-ല്‍ ജോലിയില്‍ നിന്നു വിരമിച്ച് ഗ്രന്ഥരചനയില്‍ ഏര്‍പ്പെട്ടു. ഡികോസിസ് കറപ്റ്റേ ഇല ക്വന്‍ഷ്യേ എന്ന ആദ്യത്തെ പ്രബന്ധം ഇന്നു ലഭ്യമല്ല. എ.ഡി. 95-നോടടുപ്പിച്ച് അതിപ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂഷോ ഒറേഷ്യോ (Institutio Oratio) എന്ന ലാറ്റിന്‍ ഗ്രന്ഥം (12 വാല്യങ്ങള്‍) എഴുതി. വിദ്യാഭ്യാസവും പ്രഭാഷണകലയും സംബന്ധിച്ച സിദ്ധാന്തങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം.

നവോത്ഥാനകാലത്തെ വിദ്യാഭ്യാസ രീതിയെ ക്വിന്റിലിയന്റെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ഹാരോള്‍ഡ് ഇ. ബട്ലറുടെ ഇംഗ്ലീഷ് തര്‍ജുമയോടെ ഇന്‍സ്റ്റിറ്റ്യൂഷോ ഒറേഷ്യോ നാലു വാല്യങ്ങളായി 1922-ല്‍ പ്രസിദ്ധം ചെയ്തു.

എ.ഡി. 95-ല്‍ ക്വിന്റിലിയന്‍ അന്തരിച്ചുവെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍