This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലെപ്റ്റോമേനിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലെപ്റ്റോമേനിയ

Kleptomania

ഒരു മോഷണശീലം. കാരണമറിയാതെ അബോധപൂര്‍വമായ ഉള്‍പ്രേരണ(compulsion)മൂലം സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഈ സ്വഭാവം. പലപ്പോഴും തനിക്ക് ആവശ്യമില്ലാത്ത സാധനങ്ങളാണ് ക്ലെപ്റ്റോമേനിയ ബാധിച്ചവര്‍ മോഷ്ടിക്കുന്നത്. ചിലര്‍ മോഷ്ടിച്ച സാധനം പിന്നീട് ആളറിയാത്ത രീതിയില്‍ തിരിച്ചെത്തിക്കാറുമുണ്ട്. വലിയ ധനാഢ്യന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും പോലും ഈ ശീലം ഉണ്ടായിരുന്നു. കടകളില്‍ വച്ചിട്ടുള്ള നിസാര സാധനങ്ങള്‍, ഹോട്ടലുകളില്‍ ആഹാരം കഴിക്കാന്‍ നല്കുന്ന സ്പൂണുകള്‍ തുടങ്ങിയവയാണ് ഇവരില്‍ പലരും മോഷ്ടിക്കുന്നത്.

ക്ലെപ്റ്റോമേനിയരോഗികളില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണുള്ളതെന്നു പറയാം.

മോഷണവും ലൈംഗികാസക്തിയും തമ്മില്‍ സഹബന്ധം ഉണ്ടാവുക എളുപ്പമാണ്. പ്രത്യേകിച്ച് രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളാകുമ്പോള്‍. ഒളിച്ച് ഏതെങ്കിലും തരത്തിലുള്ള ലൈംഗികക്രിയ ചെയ്തു സുഖം കിട്ടിയ ഒരാള്‍ക്ക്, പിന്നീട് ഒളിച്ച് മോഷണം നടത്തുമ്പോഴും സഹസംബന്ധംമൂലം ലൈംഗികോത്തേജനം ഉണ്ടായെന്നു വരാം. തന്മൂലം വ്യക്തി വീണ്ടും വീണ്ടും മോഷ്ടിക്കുന്നു. ആ ശീലം അനുബന്ധന പ്രക്രിയയിലൂടെ ഉറയ്ക്കുന്നു. മോഷ്ടിക്കുന്ന സാധനങ്ങള്‍ ക്ലെപ്റ്റോമേനിയാക്കുകളെ സംബന്ധിച്ച് ലൈംഗിക പ്രതീകങ്ങള്‍ ആകാം.

കുട്ടിക്കാലത്ത് മാതാവില്‍ നിന്ന് വേണ്ടത്ര സ്നേഹം കിട്ടാത്തവര്‍ അതിനു പകരമെന്നപോലെ വീണ്ടും വീണ്ടും സാധനങ്ങള്‍ മോഷ്ടിക്കുന്ന ശീലം സ്വായത്തമാക്കിയേക്കാമെന്നു പറയുന്നു. മറ്റു തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള അക്രമാസക്തി പ്രകടിപ്പിക്കാന്‍ കഴിയാത്തവരും മോഷണം അതിനുള്ള ഒരു മാര്‍ഗമായി ഉപയോഗിച്ചു എന്നു വരാം. സ്വന്തം ശക്തിയും കഴിവും പ്രദര്‍ശിപ്പിക്കുന്നതിനോ മറ്റുള്ളവരോടു പ്രതികാരം വീട്ടുന്നതിനോ ഉള്ള അബോധ മനസ്സിന്റെ പരോക്ഷമായ ഒരു മാര്‍ഗമായും ചിലര്‍ മോഷണത്തെ ഉപയോഗപ്പെടുത്താം.

(ഡോ. വി. ജോര്‍ജ് മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍