This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാപ്റോത്ത്, മാര്‍ട്ടിന്‍ ഹൈന്റിഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാപ്റോത്ത്, മാര്‍ട്ടിന്‍ ഹൈന്റിഷ്

Klaproth, Martin Heinrich (1743 - 1817)

സിര്‍ക്കോണിയം മൂലകം കണ്ടുപിടിച്ച ജര്‍മന്‍ രസതന്ത്രജ്ഞന്‍. വിശ്ലേഷണ രസതന്ത്രത്തിന്റെ പ്രണേതാവായി ക്ലാപ്റോത്ത് അറിയപ്പെടുന്നു. നാണയങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയ പുരാവസ്തുക്കളുടെ പഠനത്തിന് രസതന്ത്രം ആദ്യമായി ഉപയോഗപ്പെടുത്തിയത് ക്ലാപ്റോത്താണ്. 1743 ഡി. 1-ന് ജര്‍മനിയിലെ വെര്‍ണിഗോദെയില്‍ ജനിച്ചു. ഹാനോവര്‍, ഡാന്‍സിഗ് എന്നിവിടങ്ങളില്‍ വൈദ്യരംഗത്തു പ്രവര്‍ത്തിച്ചശേഷം ബര്‍ലിനില്‍ വൈദ്യസ്ഥാപനം തുടങ്ങി. തുടര്‍ന്ന് ബര്‍ലിന്‍ ആര്‍ടിലറി സ്കൂളില്‍ രസതന്ത്ര അധ്യാപകന്‍ (1792), ബര്‍ലിന്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ (1810) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

പുതിയ പല മൂലകങ്ങളും കണ്ടുപിടിച്ചതോടെയാണ് രസതന്ത്രജ്ഞന്‍ എന്ന നിലയില്‍ ക്ലാപ്റോത്ത് പ്രശസ്തനായത്. 1789-ല്‍ ഇദ്ദേഹം സിര്‍കോണ്‍ എന്ന ഖനിജത്തില്‍ നിന്നു സിര്‍കോണിയം എന്ന മൂലകം വേര്‍തിരിച്ചെടുത്തു. ഇതേ വര്‍ഷം തന്നെ പിച്ച് ബ്ലന്‍ഡില്‍ നിന്ന് യുറേനിയം സംസ്കരിച്ചെടുത്തു. അക്കാലത്ത് പുതുതായി കണ്ടെത്തിയ 'യുറാനസ്' എന്ന ഉപഗ്രഹത്തിന്റെ പേരും ചേര്‍ത്താണ് ഇദ്ദേഹം മൂലകത്തിന് യുറേനിയം എന്ന പേരു നല്കിയത്. 1791-ല്‍ ടൈറ്റാനിയം മൂലകം കണ്ടുപിടിക്കപ്പെട്ടിരുന്നുവെങ്കിലും 1795-ല്‍ ക്ലാപ്റോത്ത് ഇത് സ്വയം സംസ്കരിച്ചെടുത്തു. പുതുതായി കണ്ടെത്തിയ 'സീറസ്' എന്ന അസ്റ്ററോയ്സിന്റെ പേരിനെ മുന്‍ നിര്‍ത്തിയാണ് ഈ നാമകരണം നടത്തിയത്. രാസവിശ്ലേഷണരംഗത്ത് ഇദ്ദേഹം പല പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്.

1817 ജനു. 1-ന് ക്ലാപ്റോത്ത് ബെര്‍ലിനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍