This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഡ് ഓയില്‍ (അസംസ്കൃത എണ്ണ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂഡ് ഓയില്‍ (അസംസ്കൃത എണ്ണ)

Crude Oil

ഭൂഗര്‍ഭത്തില്‍ കാണപ്പെടുന്ന താരതമ്യേന ബാഷ്പീകരണ സ്വഭാവമുള്ള ദ്രവ ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങള്‍.

അനേക കോടി വര്‍ഷങ്ങളായി മണ്ണടിഞ്ഞ ജീവിവര്‍ഗങ്ങള്‍ സമുദ്രാന്തര്‍ഭാഗത്തെ ചെളിയില്‍നിറഞ്ഞ് ആയിരക്കണക്കിന് അടി താഴെ ഭൗമാന്തര്‍ഭാഗത്തെ ഉയര്‍ന്ന ഊഷ്മാവിലും മര്‍ദത്തിലും രാസപരിവര്‍ത്തനത്തിനു വിധേയമായി ഉണ്ടായതാണ് ഈ അസംസ്കൃത എണ്ണ എന്നു കരുതപ്പെടുന്നു. ഇന്ധന ആവശ്യത്തിനായി മനുഷ്യര്‍ ധാരാളമായി ഇത് ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ഇതിന്റെ ലഭ്യത ഇന്നത്തെ രീതിയില്‍ അധികനാളത്തേക്കുണ്ടാവില്ലെന്നുള്ള വസ്തുത ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ഇന്ധനമായി ഉപയോഗിക്കുന്നതിനും വിവിധ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമായി കുഴിച്ചെടുക്കുന്ന ഈ അസംസ്കൃത എണ്ണ ഘടനയിലും ഭൗതിക ഗുണത്തിലും വ്യത്യസ്തത പുലര്‍ത്താറുണ്ട്. ഉദാഹരണത്തിന് ആപേക്ഷിക സാന്ദ്രത 10 മുതല്‍ 60 യൂണിറ്റ് വരെ ഉണ്ടാകാറുണ്ട്. നിറമില്ലാത്ത എണ്ണ മുതല്‍ കറുത്ത നിറത്തോടു കൂടിയവ വരെയുണ്ട്. ഭൂമിക്കടിയില്‍ ചതുരശ്ര സെന്റീമീറ്ററിന് 10 മുതല്‍ 100 കീ.ഗ്രാം വരെ മര്‍ദ്ദത്തില്‍ ഇവ കാണപ്പെടുന്നു. ഈ ഉന്നത സമര്‍ദത്താല്‍ പ്രകൃതിവാതകങ്ങള്‍ ദ്രാവകാവസ്ഥയില്‍ ഇതില്‍ അടങ്ങിയിരിക്കും. ഭൂമിയുടെ ഉപരിതലത്തിനെക്കാള്‍ കൂടുതല്‍ ചൂടുള്ളതിനാല്‍ ദ്രാവകാവസ്ഥയിലാണ് ഈ എണ്ണ ഭൂമിക്കടിയില്‍ കാണപ്പെടുന്നത് (ഓരോ 33 മീറ്റര്‍ താഴ്ചയിലും 1oC ചൂട് കൂടുന്നു). എണ്ണ താരതമ്യേന കട്ടി കുറഞ്ഞുമിരിക്കും.

(ഡോ. വി.എസ്. പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍