This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്തുദാസ്, സാം (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്തുദാസ്, സാം (1932 - )

കേരളീയനായ ബാള്‍ബാഡ്മിന്റന്‍ താരം. കന്യാകുമാരി ജില്ലയിലെ ഇരണിയലില്‍ അബ്രഹാം നാടാരുടെയും അന്നമ്മാളുടെയും പുത്രനായി 1932 ഒ. 4-ന് ജനിച്ചു. ഇരണിയല്‍ ഗവ. ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം വിരുദുനഗര്‍ എസ്.എന്‍. കോളജിലും കാരക്കുടി അഴഗപ്പാ കോളജിലും പഠിച്ച് ബി.എസ്സി. ബിരുദം നേടി. 1958-ല്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ക്രിസ്തുദാസ് തിരുവനന്തപുരം ട്രെയിനിങ് കോളജില്‍നിന്ന് ബി.എഡ്. ബിരുദം കരസ്ഥമാക്കി ജി.വി.രാജാ സ്പോര്‍ട്സ് ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായി. 1954 മുതല്‍ 57-വരെ മദ്രാസ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളിജിയറ്റ് ബാള്‍ബാഡ്മിന്റന്‍ ചാമ്പ്യന്‍ ആയിരുന്ന ഇദ്ദേഹം 1960 മുതല്‍ 15 വര്‍ഷക്കാലം നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. 9 പ്രാവശ്യം കേരളടീമിന്റെ നായകനായിരുന്നു. ഇദ്ദേഹം ക്യാപ്റ്റനായിരിക്കുമ്പോഴാണ് കേരളം ആദ്യമായി നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. 1976-ല്‍ 'അര്‍ജുന്‍' അവാര്‍ഡിനര്‍ഹനായ ഇദ്ദേഹം ബോംബെയിലെ അണുശക്തിനഗറില്‍ നടന്ന 21-ാം നാഷണല്‍ ബാള്‍ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ 'സ്റ്റാര്‍ ഒഫ് ഇന്ത്യ' അവാര്‍ഡ് നേടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍