This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസോഫാനിക് അംമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസോഫാനിക് അംമ്ലം

ഒരു സംയുക്തം. ക്രിസോഫാനോള്‍ എന്നും അറിയപ്പെടുന്നു. രാസപരമായി 1, 8-ഡൈ ഹൈഡ്റോക്സി-3-മീഥൈല്‍ ആന്ത്രാക്വിനോണ്‍. തന്മാത്രാ ഫോര്‍മുല: C15H10O4. സംരശുന്നാമുക്കിയില, റുബാര്‍ബ് എന്നീ ഔഷധച്ചെടികളുടെ വേരുകള്‍, കസ്ക്കറ എന്ന ഔഷധച്ചെടിയുടെ പുറന്തൊലി, ഗോവ പൌഡര്‍ എന്നിവയില്‍ ഈ സംയുക്തം കാണപ്പെടുന്നു. ക്ലോറോഫോം, ഈഥര്‍ തുടങ്ങിയ ഏതെങ്കിലും അനുഗുണമായ ലായകം ഉപയോഗിച്ച് മേല്‍ വിവരിച്ച വസ്തുക്കളില്‍നിന്ന് ഇത് നിഷ്കര്‍ഷണം ചെയ്തെടുക്കാന്‍ കഴിയും. ക്രിസറോബിന്‍ എന്ന സംയുക്തത്തെ ഓക്സീകരിച്ചും ഇത് നിര്‍മിക്കാവുന്നതാണ്. ക്രിസോഫാനിക് അമ്ളം നിര്‍മിക്കാന്‍ നിരവധി സംശ്ളേഷണ പ്രക്രിയകളും പ്രചാരത്തിലുണ്ട്.

സാധാരണ ഊഷ്മാവില്‍ മഞ്ഞനിറമുള്ള പരലുകളായി സ്ഥിതിചെയ്യുന്ന ഇത് 196oC-ല്‍ ഉരുകും. ഉത്പതനസ്വഭാവമുള്ള സംയുക്തമാണിത്. ജലത്തിലും തണുത്ത ആല്‍ക്കഹോളിലും അല്പാല്പമായി മാത്രം ലയിക്കുന്ന ഈ വസ്തു ചൂടുള്ള ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറോഫോം എന്നിവയില്‍ നന്നായി ലയിക്കും. രാസപരമായി സാമാന്യം സ്ഥിരതയുള്ള സംയുക്തമാണിത്. വിഷാലുത്വം താരതമ്യേന കുറവായ ഇത് ഭേദിക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍