This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാറ്റ്സ് ടെയ്ല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാറ്റ്സ് ടെയ്ല്‍

Cat's tail

ക്യാറ്റ്സ് ടെയ്ല്‍

കാലിത്തീറ്റയ്ക്കുവേണ്ടി നട്ടുവളര്‍ത്തുന്ന ഒരിനം പുല്ല്. പോയേസീ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഫ്ളിയം പ്രാറ്റെന്‍സ് (Phleum pratense ). പുല്ല് എന്നര്‍ഥമുള്ള ഫ്ളിയോസ് (phleos) എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഫ്ളിയം എന്ന പദത്തിന്റെ നിഷ്പത്തി. തിമോത്തി ഗ്രാസ് (Timothy grass ) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1720-ല്‍ തിമോത്തി ഹാന്‍സണ്‍ (Timothy Hanson) മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നട്ടുവളര്‍ത്താന്‍ തുടങ്ങിയതോടെയാണ് ഇതിന് ഈ പേരു ലഭിച്ചത്.

ക്യാറ്റ്സ് ടെയ്ലിന്റെ ജന്മദേശം യൂറോപ്പാണ്. ഒന്നരമീറ്ററോളം ഉയരത്തില്‍ വളരുന്ന ബഹുവര്‍ഷിയായ ഇതിന് വളരെ കാര്‍ഷിക പ്രാധാന്യമുണ്ട്. നീളംകൂടി വീതികുറഞ്ഞ ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകളുടെ ആച്ഛദപര്‍ണാധാരം കാണ്ഡത്തെ ആവരണം ചെയ്യുന്നു. പൊയേസി സസ്യകുടുംബത്തിന്റെ പ്രത്യേക സ്വഭാവമുള്ള പ്രകീലകം (spikelet) തന്നെയാണ് തിമോത്തി പുല്ലിനുമുള്ളത്. പ്രകീലകത്തില്‍ ഒരു പുഷ്പം മാത്രമേ കാണാറുള്ളൂ. പുഷ്പങ്ങള്‍ ദ്വിലിംഗികളാണ്. ഇവ ഏകവ്യാസ സമമിതവും അധോജനിയുമാണ്. പൂമ്പൊടി അലര്‍ജിക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികള്‍ക്ക് ഇഷ്ടപ്പെട്ട ഒരിനം പുല്ല് എന്ന നിലയില്‍ യു.എസ്സില്‍ ഇതു ധാരാളമായി നട്ടുവളര്‍ത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍