This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാംബെല്‍, ബിയെറ്റ്റിസ് സ്റ്റെല്ലറ്റാനെര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാംബെല്‍, ബിയെറ്റ്റിസ് സ്റ്റെല്ലറ്റാനെര്‍

Campbell, Bratrice Stella Tanner (1865 - 1940)

ഇംഗ്ളീഷ് നാടകനടി. 1865 ഫെബ്രുവരിയില്‍ ലണ്ടനില്‍ ജനിച്ചു. 23-ാം വയസ്സില്‍ അഭിനയജീവിതം ആരംഭിച്ചു. ആര്‍തര്‍ പിനേറോ രചിച്ച ദ് സെക്കന്‍ഡ് മിസസ്സ് റ്റാന്‍കെറെ (The Second Mrs. Tanqueray) എന്ന നാടകത്തിലെ നായികയായ പോലറ്റാന്‍കെറെയുടെ ആവിഷ്കരണത്തിലൂടെ പ്രശസ്തിയാര്‍ജിച്ചു. തുടര്‍ന്ന് ജൂലിയറ്റ്, ഒഫിലിയ, ലേഡി മക്ബെത്, ഹെഡഗബ്ലെര്‍ തുടങ്ങിയവ ക്യാംബെലിന്റെ ശ്രദ്ധേയമായ വിഖ്യാത കഥാപാത്രങ്ങളാണ്. 1914-ല്‍ ബര്‍നാഡ്ഷായുടെ പിഗ്മാലിയനി(Pygmallion)ലെ എലിസഡുലിറ്റിലിന്റെ ഭാഗം തന്മയത്വത്തോടെ അഭിനയിച്ചു. പ്രസ്തുതാഭിനയമാണ് ഇവര്‍ക്ക് ഏറ്റവും പ്രശസ്തി നേടിക്കൊടുത്തത്. ഷായുടെ ഉറ്റ സുഹൃത്തായിരുന്ന ക്യാംബെല്‍ മൈ ലൈഫ് ആന്‍ഡ് സം ലെറ്റര്‍സ് എന്ന ഇവരുടെ കൃതിയില്‍ ഷായുടെ കത്തുകളെ പരമാര്‍ശിച്ചിട്ടുണ്ട്. 1940 ഏ. 9-ന് ഫ്രാന്‍സില്‍ ക്യാംബെല്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍