This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്റ്റര്‍, ഡിര്‍ക് (1887-1956?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസ്റ്റര്‍, ഡിര്‍ക് (1887-1956?)

Coster, Dirsk (1887-1956?)

ഡച്ച് ഉപന്യാസകാരനും ആധുനിക ഹ്യൂമനിസത്തിന്റെ വക്താവും. 1887 ജൂല. 7-ന് ഡെല്‍ഫ്റ്റില്‍ ജനിച്ചു. പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുള്ള കോസ്റ്റര്‍, മതപരമായ അനുഭവങ്ങളെയും മനഃശാസ്ത്രവീക്ഷണങ്ങളെയും കേന്ദ്രീകരിച്ചാണ് കൃതികളേറെയും രചിച്ചിട്ടുള്ളത്. 2 വാല്യങ്ങളിലായുള്ള മാര്‍ജിനാലിയ (1919 -1939), ഡോസ്റ്റോജ്യവ്സ്കി (1920), ഡെ ന്യൂവെ യൂറോപ്പിഷെ ഗീസ്റ്റ് ഇന്‍ കുന്‍സ്റ്റ് എന്‍ ലൈകെറെന്‍ (1920), 2 വാല്യങ്ങളിലായുള്ള വെര്‍സാമെല്‍ഡ് പ്രോസ (1925-27), ന്യൂവെ ഗെലുയിഡെന്‍ (1928), ഡെ നെതര്‍ലാന്‍ഡ് ഷെ പോയെസി ഇന്‍ 100 വേര്‍സെന്‍ (1927), നാടകമായ ഹെറ്റ് ലെവെന്‍, എന്‍ സ്റ്റെര്‍വെന്‍ വാന്‍ വില്ലെം വാന്‍ ഓറഞ്ച് (1948) എന്നിവ മുഖ്യ കൃതികളാണ്.

1956-ലാണ് കോസ്റ്ററിന്റെ അന്ത്യം സംഭവിച്ചതെന്നു കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍