This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോസ്ഗ്രേവ്, വില്യം തോമസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോസ്ഗ്രേവ്, വില്യം തോമസ്
Cosgrave, William Thomas(1880 1965)
അയര്‍ലണ്ടിലെ രാജ്യതന്ത്രജ്ഞനും സ്വതന്ത്ര ഐറിഷിന്റെ ഒന്നാമത്തെ അധ്യക്ഷനും. വളരെ ചെറുപ്പത്തില്‍ത്തന്നെ കോസ്ഗ്രേവ് ഐറിഷ് ദേശീയപ്രസ്ഥാനമായ സിന്ഫീനില് ചേര്‍ന്നു. 1909-ല്‍ ഡബ്ലിന്‍ കോര്‍പ്പറേഷനില്‍ അംഗമായി. പിന്നീട് വീണ്ടും സിന്ഫീനിലേക്കുതന്നെ തിരിഞ്ഞു. ബ്രിട്ടന് ഒന്നാംലോകയുദ്ധത്തില്‍ ചേര്‍ന്നപ്പോള്‍ ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു.
1916-ലെ ഈസ്റ്റര്‍ വിപ്ലവത്തില്‍ പങ്കെടുത്ത ഇദ്ദേഹം, 1918-ലെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷം നേടുകയും ആദ്യത്തെ ഐറിഷ് നിയമനിര്‍മാണസമിതി അംഗമാവുകയും ചെയ്തു. ഒന്നാമത്തെ ജനാധിപത്യഭരണകൂടത്തില്‍ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്നപ്പോള് ബ്രിട്ടീഷ് അധികാരികളോട് നിസ്സഹകരണനയം ആരംഭിക്കുകയും സമാന്തരമായി വേറൊരു ദേശീയഭരണം ഉണ്ടാക്കുന്നതിനു ശ്രമിക്കുകയും ചെയ്തു. 1923-ല്‍ ഐക്യരാഷ്ട്രസമിതിയിലും കോമണ്‍ വെല്‍ത്ത് രാഷ്ട്രങ്ങളുടെ ഇംപീരിയല്‍ സമ്മേളനത്തിലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി. 1944 വരെ കോമണ്‍വെല്‍ത്തില്‍ ഒരു ഏകീകൃത അയര്‍ലണ്ടിനുവേണ്ടി നിലകൊള്ളുന്ന ഫീന്ഗെയിലിന്റെ നേതാവായി തുടര്‍ന്നു. 1965 ന. 16-ന് കോസ്ഗ്രേവ് അന്തരിച്ചു.
(ജെ. ഷീല ഐറീന് ജയന്തി)