This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്ഗ്രേവ്, വില്യം തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസ്ഗ്രേവ്, വില്യം തോമസ്

Cosgrave, William Thomas(1880 - 1965)

വില്യം തോമസ് കോസ്ഗ്രേവ്

അയര്‍ലണ്ടിലെ രാജ്യതന്ത്രജ്ഞനും സ്വതന്ത്ര ഐറിഷിന്റെ ഒന്നാമത്തെ അധ്യക്ഷനും. വളരെ ചെറുപ്പത്തില്‍ത്തന്നെ കോസ്ഗ്രേവ് ഐറിഷ് ദേശീയപ്രസ്ഥാനമായ  സിന്‍ഫീനില്‍ ചേര്‍ന്നു. 1909-ല്‍ ഡബ്ലിന്‍ കോര്‍പ്പറേഷനില്‍ അംഗമായി. പിന്നീട് വീണ്ടും സിന്‍ഫീനിലേക്കുതന്നെ തിരിഞ്ഞു. ബ്രിട്ടന്‍ ഒന്നാംലോകയുദ്ധത്തില്‍ ചേര്‍ന്നപ്പോള്‍ ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു.

1916-ലെ ഈസ്റ്റര്‍ വിപ്ലവത്തില്‍ പങ്കെടുത്ത ഇദ്ദേഹം, 1918-ലെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷം നേടുകയും ആദ്യത്തെ ഐറിഷ് നിയമനിര്‍മാണസമിതി അംഗമാവുകയും ചെയ്തു. ഒന്നാമത്തെ ജനാധിപത്യഭരണകൂടത്തില്‍ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്നപ്പോള്‍ ബ്രിട്ടീഷ് അധികാരികളോട് നിസ്സഹകരണനയം ആരംഭിക്കുകയും സമാന്തരമായി വേറൊരു ദേശീയഭരണം ഉണ്ടാക്കുന്നതിനു ശ്രമിക്കുകയും ചെയ്തു. 1923-ല്‍ ഐക്യരാഷ്ട്രസമിതിയിലും കോമണ്‍ വെല്‍ത്ത് രാഷ്ട്രങ്ങളുടെ ഇംപീരിയല്‍ സമ്മേളനത്തിലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി. 1944 വരെ കോമണ്‍വെല്‍ത്തില്‍ ഒരു ഏകീകൃത അയര്‍ലണ്ടിനുവേണ്ടി നിലകൊള്ളുന്ന ഫീന്‍ഗെയിലിന്റെ നേതാവായി തുടര്‍ന്നു. 1965 ന. 16-ന് കോസ്ഗ്രേവ് അന്തരിച്ചു.

(ജെ. ഷീല ഐറീന്‍ ജയന്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍