This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസന്‍സ്, ജോണ്‍ റോബര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസന്‍സ്, ജോണ്‍ റോബര്‍ട്ട്

Cozens, John Robert (1752  - 97)

ഇംഗ്ലീഷ് ചിത്രകാരന്‍. പ്രശസ്ത ചിത്രകാരനായ അലക്സാണ്ടര്‍ കോസന്‍സിന്റെ മകനായി 1752-ല്‍ ലണ്ടനില്‍ ജനിച്ചു. പിതാവില്‍നിന്ന് ചിത്രകല അഭ്യസിച്ച കോസന്‍സ് 15-ാം വയസ്സില്‍ ചില കലാസമിതികളുമായി ചേര്‍ന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. 1776 മുതല്‍ 79 വരെയും 1782-83 കാലത്തും നടത്തിയ ഇറ്റലി സന്ദര്‍ശനമാണ് ഇദ്ദേഹത്തിന്റെ ചിത്രരചനയെ നിര്‍ണായകമായി സ്വാധീനിച്ചത്. ഇറ്റലിയിലെ തടാകങ്ങളുടെയും ഗ്രാമീണദൃശ്യങ്ങളുടെയും നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

കോസന്‍സിന്റെ ചിത്രങ്ങള്‍ ഇംഗ്ലീഷ് പ്രകൃതിചിത്രകലയിലെ ദക്ഷിണാത്യപ്രസ്ഥാന (Southern School)ത്തില്‍പ്പെടുന്നു; ദക്ഷിണയൂറോപ്പിലെ പ്രകൃതിദൃശ്യങ്ങളോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. വര്‍ണോജ്ജ്വലമായ പ്രകൃതിചിത്രീകരണങ്ങള്‍ ഒഴിവാക്കി കവിതതുളുമ്പുന്ന രംഗങ്ങള്‍ ഇദ്ദേഹം ചിത്രീകരിച്ചു. ഏകവര്‍ണചിത്രങ്ങള്‍ക്കായിരുന്നു അന്നു പ്രചാരമെങ്കിലും നിരവധി വര്‍ണങ്ങള്‍ സമഞ്ജസമായി മേളിപ്പിക്കുന്നതിലായിരുന്നു കോസന്‍സ് ശ്രദ്ധ പതിപ്പിച്ചത്.

1797-ല്‍ കോസന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍