This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോശി, ആര്‍ച്ച് ഡീക്കന്‍ (1826 - 1900)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോശി, ആര്‍ച്ച് ഡീക്കന്‍ (1826 - 1900)

മലയാള ഗ്രന്ഥകാരന്‍. തിരുവല്ലാത്താലൂക്കിലെ തോട്ടപ്പുഴശ്ശേരിയില്‍ 1826-ല്‍ ജനിച്ചു. കോട്ടയം സെമിനാരിയിലെ പഠന(1835-44)ത്തെത്തുടര്‍ന്ന് സംസ്കൃതം, ഇംഗ്ലീഷ്, ലത്തീന്‍ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടി. പിന്നീട് പീറ്റ് സായ്പിന്റെ ഗുമസ്തനായി മിഷനറി പ്രവര്‍ത്തനം നടത്തി. 1872-98 കാലത്ത് വേദപുസ്തക പരിഷ്കരണത്തില്‍ ഏര്‍പ്പെട്ട ഇദ്ദേഹത്തിന്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് 'ആര്‍ച്ച് ഡീക്കന്‍', 'ഡോക്ടര്‍ ഒഫ് ഡിവിനിറ്റി' എന്നീ ബിരുദങ്ങള്‍ നല്കി.

പരദേശിയുടെ മോക്ഷയാത്ര, ആയയും മകനും, പത്തുവയസ്സുള്ള ഒരു പെണ്‍പൈതല്‍, തിരുപ്പോരാട്ടം, (ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍); തിരുവവതാര മാഹാത്മ്യം, സത്യം, വസ്ത്രധാരണം, കന്നീറ്റുപദേശം, ഭസ്മക്കുറി, പുല്ലേലിക്കുഞ്ചു, മലയാളഭാഷാ വിഷയത്തെപ്പറ്റി പ്രസംഗങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ആംഗ്ലിക്കന്‍ സഭയില്‍ നിന്നു ഭിന്നിച്ച ജസ്റ്റസ് ജോസഫ് കരുനാഗപ്പള്ളി താലൂക്കിലെ കന്നേറ്റി (കന്നീറ്റ്) കേന്ദ്രമാക്കി 1875-ല്‍ സ്ഥാപിച്ച 'യുയോ' സഭയുടെ ഉപദേശങ്ങളെ ഖണ്ഡിക്കുന്ന കൃതിയാണ് കന്നീറ്റുപദേശം.

1900-ല്‍ കോശി അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍