This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവര്‍ക്കുതിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോവര്‍ക്കുതിര

Hinny

കോവര്‍ക്കുതിര

ആണ്‍കുതിരയും പെണ്‍കഴുതയും ഇണചേര്‍ന്നു ഉണ്ടാകുന്ന, പ്രത്യുത്‌പാദനശേഷിയില്ലാത്ത സങ്കരമൃഗം. മാതാപിതാക്കളില്‍നിന്നു വ്യത്യസ്‌തമായ ക്രോമസോമുകളാണ്‌ ഇവയില്‍ കാണപ്പെടുന്നത്‌. ഇതാണ്‌ ഇവയുടെ വന്ധ്യതയ്‌ക്കു കാരണമെന്നു കരുതപ്പെടുന്നു.

കോവര്‍ക്കഴുതകളെക്കാള്‍ ചെറുതാണ്‌ കോവര്‍ക്കുതിരകള്‍. കോവര്‍ക്കഴുത വഹിക്കുന്നത്രയും ഭാരം ചുമക്കാനും കോവര്‍ക്കുതിരയ്‌ക്കു കഴിയില്ല. ഈജിപ്‌ത്‌, ഏഷ്യാമൈനര്‍ (ടര്‍ക്കി) എന്നിവിടങ്ങളില്‍ കോവര്‍ക്കുതിരകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്‌. എ.ഡി. 800-ഓടുകൂടി കോവര്‍ക്കുതിരകള്‍ യൂറോപ്പില്‍ പ്രചാരത്തില്‍വന്നു. 1800-കളില്‍ ഇവ വടക്കേ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടു. കോവര്‍ക്കുതിരകളില്‍ പല ഇനങ്ങളുണ്ട്‌. മെക്‌സിക്കോയില്‍ കാണപ്പെടുന്ന ഒരിനം കോവര്‍ക്കുതിരയെ ബുറോ (Burro) എന്നു വിളിക്കുന്നു,

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍