This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോഴിവേഴാമ്പല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോഴിവേഴാമ്പല്‍
Malabar Grey hornbill
ഒരിനം കാട്ടുപക്ഷി. ശാ.നാ. ഓസിസെറോസ് ഗ്രിസസ് (Ocyceros griseus). നിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലുമാണ് കോഴിവേഴാമ്പലുകളെ കാണാന്‍ കഴിയുക. കേരളത്തില്‍ മിക്കവാറും എല്ലാ വനമേഖലകളിലും ഇവയെ കാണാറുണ്ട്.
നാട്ടുവേഴാമ്പലിനേക്കാള്‍ അല്‍പ്പം വലുപ്പം കുറഞ്ഞ ഇവയുടെ ശരീരത്തിന് കടുത്ത തവിട്ടുനിറമാണ് ഉള്ളത്. തല, കഴുത്ത്, നെഞ്ച് എന്നീ ഭാഗങ്ങളില്‍ വെളുത്ത നിറത്തിലുള്ള ചില വരകളുണ്ട്. ചിറകിന്റെ കീഴ്പകുതിയും വാലും കറുത്ത നിറത്തിലാണുള്ളത്. വാലിന്റെ നടുക്കുള്ള തൂവലുകളൊഴിച്ച് ശേഷിക്കുന്നവയ്ക്ക് വെളുത്ത അറ്റമുണ്ട്. മറ്റുള്ള ഇനം വേഴാമ്പലുകളില്‍ നിന്നും വ്യത്യസ്തമായി തലയില്‍ 'മകുടം' ഇല്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. പെണ്‍പക്ഷിയുടെ കൊക്ക് മഞ്ഞനിറത്തിലും ആണ്‍പക്ഷിയുടേത് ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലുമാണ്. മരപ്പൊത്തുകളില്‍ കൂട് കൂട്ടുന്ന പെണ്‍ കോഴിവേഴാമ്പല്‍, തന്റെ വിസര്‍ജ്യ വസ്തുക്കള്‍ക്കൊണ്ട് മരപ്പൊത്ത് കെട്ടിഅടയ്ക്കുന്നു. ഇതിലുള്ള ചെറിയ സുഷിരത്തിലൂടെയാണ് പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട ഭക്ഷണം, ആണ്‍വേഴാമ്പല്‍ നല്‍കുന്നത്. ആല്‍, ഞാവല്‍, വേപ്പ് തുടങ്ങിയവയുടെ കായ്കളും ചെറുപ്രാണികളുമാണ് കോഴിവേഴാമ്പലുകളുടെ പ്രധാന ഭക്ഷണം. വനനശീകരണം നിമിത്തം ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന പക്ഷിയിനങ്ങളില്‍ ഒന്നാണ് കോഴിവേഴാമ്പല്‍.