This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴിക്കോടന്‍ (1925 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഴിക്കോടന്‍ (1925 - 2007)

കോഴിക്കോടന്‍

ചലച്ചിത്രനിരൂപകനും കവിയും ഗ്രന്ഥകാരനും. 1925-ല്‍ പാലക്കാട് ജില്ലയിലെ ചെമ്പ്രയില്‍ ജനിച്ചു. അപ്പുക്കുട്ടന്‍നായര്‍ എന്നാണ് യഥാര്‍ഥ നാമധേയം. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗം വഹിച്ചിരുന്ന ഇദ്ദേഹം ആകാശവാണി ഉപദേശക സമിതി അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം (1972, 82, 91, 95), സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം, ഫിലിം അക്രെഡിറ്റേഷന്‍ കമ്മിറ്റി (1980) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍ (നിരൂപണം), ചലച്ചിത്ര സല്ലാപം, ചലച്ചിത്രജാലകം, സത്യന്‍ എന്ന നടന്‍, മലയാള സിനിമ എന്റെ പ്രേമഭാജനം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാരി, നവോല്ലേഖം, ഏഷണി പുരാണം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഹാസ്യസാഹിത്യകൃതികള്‍. വാടാമല്ലിയും പനിനീര്‍പ്പൂക്കളും, വാടേ ഞാനും കൂടി വരാം തുടങ്ങിയ ബാലസാഹിത്യകൃതികളും സാഹോദരപൂര്‍വം തുടങ്ങിയ ഏതാനും കവിതാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ചലച്ചിത്രാസ്വാദനം എന്ന ഗ്രന്ഥത്തിന് ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനുള്ള 1988-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2002-ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചു.

മാതൃഭൂമി, കലാകൗമുദി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രപക്തികളിലും വര്‍ഷങ്ങളോളം ഇദ്ദേഹം ചലച്ചിത്ര വിമര്‍ശന ലേഖനങ്ങള്‍ എഴുതിയിരുന്നു.

2007 ജനു. 20 ന് കോഴിക്കോട് വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍