This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറലോയ്‌ഡ്‌ റൂട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോറലോയ്‌ഡ്‌ റൂട്ട്‌

Coralloid root

സൈക്കസ്‌ (Cycas) ചെടികളില്‍ കണ്ടുവരുന്ന ഒരിനം അസാധാരണ വേര്‌. സാധാരണയായി സൈക്കസ്‌ ചെടിയില്‍ പ്രാഥമികവേര്‌ വലിയൊരു നാരായവേരായി ശാഖോപശാഖകളോടുകൂടി വളരുകയാണു പതിവ്‌. കോറലോയ്‌ഡു വേരുകളുടെ വളര്‍ച്ചയുടെ ആദ്യകാലത്ത്‌ മണ്ണിലുള്ള ബാക്‌ടീരിയ ആവൃതിയില്‍ കടന്നുകൂടി വളരെവേഗം പെരുകുന്നു. തന്മൂലം ആവൃതിയിലെ ഏതാനും കോശങ്ങള്‍ വലുതാവുകയും മറ്റു കോശങ്ങള്‍ ക്ഷയിച്ചുപോവുകയും ചെയ്യുന്നു. ബാക്‌ടീരിയ അതിവേഗം പെരുകുമ്പോള്‍ കോശങ്ങള്‍ക്കും ക്രമാതീതമായവളര്‍ച്ച ഉണ്ടാകുന്നു. ഇങ്ങനെ വലുതായിത്തീര്‍ന്ന കോശങ്ങളിലോ കോശങ്ങള്‍ക്കിടയിലോ മണ്ണിലുള്ള അനബീനആല്‍ഗ ധാരാളമായി വളരുന്നതിനാല്‍ ഈ മേഖലയ്‌ക്ക്‌ നീലയും പച്ചയും കലര്‍ന്ന നിറമുണ്ടാകുന്നു. വേരുകള്‍ക്കു പച്ച നിറമാണുള്ളത്‌.

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കോറലോയ്‌ഡുവേരിന്റെ അനബീനആല്‍ഗയുടെ മേഖല കോര്‍ട്ടെക്‌സിനെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നതായിക്കാണാം. കോര്‍ട്ടെക്‌സിന്റെ ഏകദേശം മധ്യഭാഗത്താണ്‌ ആല്‍ഗല്‍മേഖല. അനബീന സൈക്കേഡസിയാരം, നോസ്സ്‌റ്റോക്ക്‌ പംക്തിഫോര്‍മെ തുടങ്ങിയ ബ്ലൂഗ്രീന്‍ ആല്‍ഗകളാണു സാധാരണ ഈ ആല്‍ഗല്‍ മേഖലയില്‍ കാണാറുള്ളത്‌. കോറലോയ്‌ഡുവേരുകളുടെ പുറംഭാഗം സാധാരണ വേരുകളുടേതുപോലെ നിരപ്പുള്ളതല്ല. സംവഹനകലകള്‍ രണ്ടുമുതല്‍ അഞ്ചുവരെ നിരകള്‍ ഉണ്ടാകും.

അനബീനആല്‍ഗകള്‍ നൈട്രജന്‍ യൗഗികീകരണം ചെയ്യുന്നവയല്ല. നൈട്രജന്‍ യൗഗികീകരണം നടത്തുന്ന സ്യുടോമോനാസ്‌, അസെറ്റോബാക്‌ടര്‍, ഒസിലറ്റോറിയ തുടങ്ങിയ ഇനങ്ങള്‍ കോറലോയ്‌ഡ്‌ വേരുകളില്‍ ഉണ്ടാകാറുണ്ട്‌. ഇവ സഹജീവനസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ആല്‍ഗല്‍ മേഖലയില്‍ വായുപ്രവേശനം, നൈട്രിഫിക്കേഷന്‍ എന്നീ രണ്ടു പ്രധാനകര്‍മങ്ങള്‍ നടത്തുന്നതിവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍