This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോരുത്‌, പി.സി. (1909 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോരുത്‌, പി.സി. (1909 - 94)

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1909 ആഗ. 15-ന്‌ തിരുവല്ലയിലെ പുളിക്കീഴില്‍ ചെറിയാന്റെയും ശോശാമ്മയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം മലയാളമനോരമ, പൗരധ്വനി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു കോട്ടയത്തു പി.സി. പ്രസ്‌ നടത്തിയിരുന്നു. "ചിത്രാദയം', "ഭാഷാപോഷിണി', "വനിതാരത്‌നം', "പുഞ്ചിരി' എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു. കേരള ക്രൈസ്തവ സാഹിത്യസമിതിയുടെ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്‌. സര്‍ സി.പി.യുടെ ഭരണകാലത്ത്‌ ഇരുമുനവാള്‍ എന്ന രാഷ്‌ട്രീയ ഗ്രന്ഥം കണ്ടുകെട്ടിയിരുന്നു. നോവല്‍, നാടകം, തൂലികാചിത്രം, ചെറുകഥ എന്നീ വിവിധ ശാഖകളില്‍ രചന നിര്‍വഹിച്ചു. നൃത്തം പഠിച്ച ഭാര്യ, പെണ്‍പുലി, കറുത്ത കൈ, ലീലാസൗധം, വെള്ളിമേഘങ്ങള്‍, ഖദര്‍സാരി, നിലാവെളിച്ചം, ലേഡി ടൈപ്പിസ്റ്റ്‌, മധുലീല, പ്രമപൂജ, ചിത്രവേദി തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്‌. 1994 ഡി. 24-ന്‌ ഇദ്ദേഹം അന്തരിച്ചു.

(മൂട്ടാടി ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍