This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോയക്കുട്ടി തങ്ങള്‍, പാടൂര്‍ (? - 1878)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോയക്കുട്ടി തങ്ങള്‍, പാടൂര്‍ (? - 1878)

കേരളീയനായ ഇസ്‌ലാം മതപണ്ഡിതന്‍. യഥാര്‍ഥനാമം സയ്യിദ്‌ മുഹമ്മദ്‌ ഫഖ്‌റുദീന്‍ ബുഖാരി. കോയക്കുട്ടി തങ്ങള്‍ ജനിച്ചതും മതവിദ്യാഭ്യാസം നേടിയതും മാതാവിന്റെ സ്വദേശമായ വെട്ടത്തു പുതിയങ്ങാടിയില്‍ നിന്നാണ്‌. പിന്നീട്‌ പൊന്നാനിയില്‍ അറബിഭാഷാപഠനം നടത്തി. 1807 -ല്‍ മനാസികുല്‍ മലൈബാരി ഫീ ഹജ്ജിബൈത്തില്ലാഹില്‍ ബാരി എന്ന അറബി-മലയാള ഗദ്യഗ്രന്ഥം രചിച്ചു. അതിന്റെ ഒന്നാം പതിപ്പ്‌ 1858-ല്‍ ബോംബെയിലെ ഒരു ലിത്തോപ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. പിന്നീട്‌ ഇതിന്റെ പല പതിപ്പുകളും പുറത്തിറങ്ങുകയുണ്ടായി. ഹജ്ജ്‌ ഉംറ കര്‍മവിധികള്‍ ലളിതമായി വിശദീകരിക്കുന്നതാണ്‌ ഈ ഗ്രന്ഥം. അറബി-മലയാളത്തില്‍ വൈതുല്യം, രിസാലത്തു ദൂല്‍ മതീന്‍ എന്നീ രണ്ടു ഗ്രന്ഥങ്ങളും സ്വൈഹുല്‍ മുളീഅ്‌, ഫവാ ഇദതിര്‍ യാഖുശിഫാ എന്നീ രണ്ടു അറബിപദ്യകൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. ഇസ്‌ലാമിക നിയമസംഹിതയെക്കുറിച്ചുള്ള സമഗ്രപഠനമാണ്‌ വൈതുല്യം. 1878-ല്‍ പാടൂരില്‍വെച്ച്‌ കോയക്കുട്ടി തങ്ങള്‍ അന്തരിച്ചു.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍