This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോബ്‌ഡന്‍, റിച്ചേഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോബ്‌ഡന്‍, റിച്ചേഡ്‌

Cobden, Richard (1804 - 65)

ബ്രിട്ടനിലെ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍. 1804-ല്‍ സസക്‌സില്‍ ജനിച്ചു. 1841-ല്‍ പാര്‍ലമെന്റ്‌ മെമ്പറായ കോബ്‌ഡന്‍ 1838-ല്‍ മാഞ്ചസ്റ്ററില്‍ ആരംഭിച്ചിരുന്ന "ആന്റികോണ്‍ ലോ ലീഗി'ലെ (Anticorn Law League) അംഗമായിരുന്നു. ബ്രിട്ടനിലേക്കു ധാന്യത്തിന്റെ ഇറക്കുമതി നിയന്ത്രിച്ചിരുന്ന കോണ്‍ലോയ്‌ക്കെതിരായി ഇദ്ദേഹം ശക്തിയായി പ്രചാരണം നടത്തി. 1846-ല്‍ അയര്‍ലണ്ടിലുണ്ടായ ക്ഷാമം നിമിത്തം ഈ ധാന്യഇറക്കുമതിനിയന്ത്രണനിയമം പിന്‍വലിച്ചു. പാവപ്പെട്ടവര്‍ക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ചു. "സ്വതന്ത്രവ്യാപാരം' എന്ന തന്റെ ആശയം പ്രചരിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം തുടര്‍ന്നു. ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ ഒരു വാണിജ്യക്കരാറുണ്ടാക്കുന്നതിലേക്കായി ഔദ്യോഗിക പദവികളൊന്നുമില്ലാതിരുന്ന ഇദ്ദേഹം 1859-ല്‍ പാരിസിലേക്കുപോയി. എന്നാല്‍ തന്റെ വാദമുഖങ്ങള്‍ക്കു ഫ്രാന്‍സില്‍ അംഗീകാരം കിട്ടിയതോടെ ഇദ്ദേഹത്തിന്‌ ഔദ്യോഗികപദവി നല്‌കി. 1860-ല്‍ കോബ്‌ഡനും കൗളിപ്രഭുവും കൂടി വാണിജ്യക്കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന പാമേഴ്‌സ്റ്റന്റെ വിദേശനയത്തെ കോബ്‌ഡന്‍ എതിര്‍ത്തിരുന്നു. 1865 ഏ. 2-ന്‌ ലണ്ടനില്‍ ഇദ്ദേഹം അന്തരിച്ചു. കോബ്‌ഡന്റെ പ്രസംഗങ്ങളും ലഘുലേഖകളും സമാഹരിച്ച്‌ ദ്‌ പൊളിറ്റിക്കല്‍ റൈറ്റിംഗ്‌സ്‌ ഒഫ്‌ റിച്ചാര്‍ഡ്‌ കോബഡന്‍ (1867), സ്‌പീച്ചസ്‌ ഒണ്‍ ക്വസ്റ്റ്യന്‍സ്‌ ഒണ്‍ പബ്ലിക്‌ പോളിസി (1870) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം ജോണ്‍ ബ്രറ്റും മറ്റു ചിലരും ചേര്‍ന്ന്‌, കോബ്‌ഡന്റെ രാഷ്‌ട്രീയ-സാമ്പത്തിക ആശയങ്ങള്‍ക്കുപ്രചാരണം നല്‌കാന്‍ രൂപവത്‌കരിച്ചതാണ്‌ കോബ്‌ഡന്‍ ക്ലബ്‌.

(ഡോ.സി.പി. ശിവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍