This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോനാന്റ്‌, ജയിംസ്‌ ബ്രയാന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോനാന്റ്‌, ജയിംസ്‌ ബ്രയാന്റ്‌

Conant, James Bryant (1893 - 1978)

ജയിംസ്‌ ബ്രയാന്റ്‌ കോനാന്റ്‌

വിദ്യാഭ്യാസ വിചക്ഷണന്‍, ശാസ്‌ത്രജ്ഞന്‍ ഭരണതന്ത്രജ്ഞന്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തിയാര്‍ജിച്ച അമേരിക്കന്‍ പണ്ഡിതന്‍. 1893 മാ. 26-ന്‌ മാസച്യുസെറ്റ്‌സിലെ ഡോര്‍ചെസ്റ്ററില്‍ ജനിച്ചു. ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍നിന്ന്‌

എ.ബി., പിഎച്ച്‌.ഡി ബിരുദങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം ഒന്നാം ലോകയുദ്ധക്കാലത്തു രാസയുദ്ധതന്ത്രവിഭാഗത്തില്‍ ഒരു വര്‍ഷം സേവനം അനുഷ്‌ഠിച്ചശേഷം ഹാര്‍വാഡിലേക്കു തിരിച്ചുപോവുകയും രസതന്ത്രവിഭാഗം ഇന്‍സ്‌ട്രക്‌ടര്‍, രസതന്ത്ര പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു.

ഓക്‌സിഹീമോഗ്‌ളോബിനില്‍ ഫെറസ്‌ അയണ്‍ ഉള്‍ക്കൊള്ളുന്നു എന്നു തെളിയിച്ചത്‌ (1923) ഇദ്ദേഹമാണ്‌. 1933 മേയ്‌ 8-ന്‌ ഹാര്‍വാഡ്‌ സര്‍വകലാശാലയുടെ പ്രസിഡന്റായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളെ സഹായിക്കുന്നതിനായി ശ്രമിച്ചിരുന്ന ഇദ്ദേഹം, രണ്ടാം ലോകയുദ്ധകാലത്ത്‌ നാഷണല്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ കമ്മിറ്റിയുടെ തലവനായും സയന്റിഫിക്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവല്‌പമെന്റ്‌ ഓഫീസിലെ ഉപമേധാവി ആയും സേവനം അനുഷ്‌ഠിച്ചു. അണുബോംബ്‌ വികസിപ്പിക്കുന്നതില്‍ ഇദ്ദേഹം പ്രധാനപങ്കു വഹിച്ചിട്ടുണ്ട്‌.

പശ്ചിമജര്‍മനിയിലെ യു.എസ്‌. ഹൈക്കമ്മിഷണര്‍ (1953) അംബാസിഡര്‍ (1955) എന്നീ നിലകളില്‍ കോനാന്റ്‌ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1957-ല്‍ യു.എസ്സിലെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

രസതന്ത്രശാഖയിലും വിദ്യാഭ്യാസ മേഖലയിലും അനവധി ഗ്രന്ഥങ്ങളും സാധാരണ ജനങ്ങള്‍ക്കുതകുന്ന ലളിതമായ ശാസ്‌ത്രപുസ്‌തകങ്ങളും കോനാന്റ്‌ രചിച്ചിട്ടുണ്ട്‌. 1978 ഫെ. 11-ന്‌ ന്യൂഹാംപ്‌ഷയറിലെ ഹാനോവറില്‍ കോനാന്റ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍