This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്‍ഷ്യസ്‌ III

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സ്റ്റന്‍ഷ്യസ്‌ III

Constantius III (? - 421)

റോമാചക്രവര്‍ത്തി. ഫ്‌ളാവിയസ്‌ കോണ്‍സ്റ്റന്‍ഷ്യസ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. പശ്ചിമദേശങ്ങളിലെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹൊണോറിയസ്സിന്റെ സേനാനായകനായിരുന്നു കോണ്‍സ്റ്റന്‍ഷ്യസ്‌ III. 411-ലും അതിനുശേഷവും പശ്ചിമദേശങ്ങള്‍ ആക്രമിച്ചിരുന്ന ആക്രമണകാരികളെ, പ്രത്യേകിച്ച്‌ വിസിഗോത്തുകളെ, തുരത്തുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചു. 417-ല്‍ വിസിഗോത്തുകള്‍ റോം ആക്രമിച്ചപ്പോള്‍ തടവുകാരിയാക്കിയ ഹൊണോറിയസ്സിന്റെ സഹോദരിയെ തടവില്‍നിന്ന്‌ മോചിപ്പിത്‌ ഇദ്ദേഹമാണ്‌. ഈ സേവനങ്ങളെ കണക്കിലെടുത്ത്‌ ഹൊണോറിയസ്‌ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍ഷ്യസിനെ 421 ഫെബ്രുവരിയില്‍ തന്റെ സഹചക്രവര്‍ത്തിയായി നിയമിച്ചു. എന്നാല്‍ കോണ്‍സ്റ്റന്‍ഷ്യസിന്റെ കാഴ്‌ചപ്പാടുകളെ അംഗീകരിക്കുവാന്‍ കിഴക്കന്‍ പ്രദേശങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്ന തിയോഡോസിസ്‌ രണ്ടാമന്‍ തയ്യാറായില്ല. സെപ്‌തംബറില്‍ റാവന്നായില്‍ ഇദ്ദേഹം അന്തരിച്ചു. സേന തലവനില്‍നിന്നും ചക്രവര്‍ത്തി പദവിയിലേക്കു വരെ എത്തിച്ചേര്‍ന്ന കോണ്‍സ്റ്റന്‍ഷ്യസിന്റെ ജീവിതം പില്‍ക്കാല റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും പ്രചോദനമേകുന്നതായിരുന്നു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍