This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സിഡറാങ്‌, വിക്‌ടര്‍ പ്രോസ്‌പര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സിഡറാങ്‌, വിക്‌ടര്‍ പ്രോസ്‌പര്‍

Considerant, Victor Prosper (1808 - 93)

ഫ്രഞ്ച്‌ സോഷ്യലിസ്റ്റ്‌. 1808 ഒ. 12-ന്‌ കിഴക്കന്‍ ഫ്രാന്‍സിലെ സാലിന്‍സില്‍ ജനിച്ചു. ഇക്കോള്‍ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസത്തിനുശേഷം എന്‍ജിനീയറായി സൈന്യത്തില്‍ ചേര്‍ന്നു. ജീവിതാരംഭത്തില്‍ത്തന്നെ ഫ്രാങ്കോ-സോഷ്യലിസ്റ്റും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഫൂറിയേ(1772-1837)യെ പരിചയപ്പെടുകയും, 1833-ല്‍ സൈനികസേവനം വിട്ട്‌ പത്രപ്രവര്‍ത്തനത്തിലും ഫൂറിയേയുടെ ആശയങ്ങളുടെ പ്രചാരണത്തിലും ഏര്‍പ്പെടുകയും ചെയ്‌തു. കോണ്‍സിഡറാങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിറ്റേറിയന്‍ സോഷ്യലിസ്റ്റുകള്‍ (Communitarian Socialist)എല്ലാവര്‍ക്കും ഉചിതമായ ജോലിയും മതിയായ പ്രതിഫലവും ഉറപ്പുവരുത്തുന്ന ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനുവേണ്ടി യത്‌നിച്ചു. 1848-ലെ ഫ്രഞ്ച്‌ വിപ്ലവത്തില്‍ ഫ്രഞ്ച്‌ സോഷ്യലിസ്റ്റുകള്‍ ഉയര്‍ത്തിയ പ്രധാന ആശയങ്ങള്‍ വിഭാവനം ചെയ്‌തത്‌ കോണ്‍സിഡറാങ്ങാണ്‌. തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ സംവിധാനത്തോട്‌ വിയോജിപ്പു പുലര്‍ത്തിയ ഇദ്ദേഹം പ്രത്യക്ഷ ജനാധിപത്യത്തിന്റെ വക്താവായിരുന്നു. വിപ്ലവത്തിനുശേഷം ദേശീയ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1849 ജൂണിലെ വിപ്ലവത്തിനുശേഷം ഫ്രാന്‍സില്‍ തിരിച്ചെത്തി യുദ്ധത്തിനെതിരായി തൂലിക ചലിപ്പിച്ച ഇദ്ദേഹം 1871-ലെ പാരിസ്‌ കമ്യൂണില്‍ പങ്കെടുക്കുകയുണ്ടായി. 1893 ഡി. 27-ന്‌ അന്തരിച്ചു. പ്രമുഖ ചരിത്രകാരനായ ജൊനാഥന്‍ ബീച്ചര്‍ വിക്‌ടര്‍, കോണ്‍സിഡറാങ്‌ ആന്‍ഡ്‌ ദി റൈസ്‌ ആന്‍ഡ്‌ ഫാള്‍ ഒഫ്‌ ഫ്രഞ്ച്‌ മൊറാന്റിക്‌ സോഷ്യലിസം (2001) എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ജീവിത ചരിത്രം രചിച്ചിട്ടുണ്ട്‌.

(ജെ. ഷീല ഐറീന്‍ ജയന്തി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍