This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍റാഡ്‌ IV

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍റാഡ്‌ IV

Conrad IV (1228 - 54)

ജര്‍മന്‍ രാജാവ്‌. വിശുദ്ധ റോമാചക്രവര്‍ത്തി ഫ്രഡറിക്‌ II-ാമന്റെയും ഇസബെല്ലയുടെയും പുത്രനായി 1228 ഏ. 26-ന്‌ ജനിച്ച ഇദ്ദേഹം 1237-ല്‍ ജര്‍മനിയുടെ രാജാവായി സ്ഥാനമേറ്റു. ഹോയെന്‍ സ്റ്റൗഫന്‍ രാജവംശത്തെ ഉന്മൂലനാശം വരുത്തണമെന്നാഗ്രഹിച്ചിരുന്ന പോപ്പ്‌ ഇന്നസെന്റ്‌ IV-ാമന്‍ 1245-ല്‍ കോണ്‍റാഡിനെതിരെ വിപ്ലവം സംഘടിപ്പിച്ചു. 1246-ല്‍ ഹെന്‌റി റാസ്‌പ്‌ ഇദ്ദേഹത്തെ പരാജയപ്പെടുത്തി. ശക്തി ക്ഷയിച്ച കോണ്‍റാഡ്‌ പിന്നീട്‌ ഇറ്റലിയിലെ ചില നഗരങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയും നേപ്പിള്‍സ്‌ കൈവശപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ സിസിലി പിടിച്ചടക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. 1254 മേയ്‌ 21-ന്‌ കോണ്‍റാഡ്‌ IV മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍