This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണേഴ്‌സ്‌, ജെയിംസ്‌ സ്‌കോട്ട്‌ (ജിമ്മി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണേഴ്‌സ്‌, ജെയിംസ്‌ സ്‌കോട്ട്‌ (ജിമ്മി)

Connors, James Scott (Jimmy) (1952 - )

ജിമ്മി കോണേഴ്‌സ്‌

അമേരിക്കന്‍ ടെന്നിസ്‌ കളിക്കാരനും മുന്‍ ലോകചാമ്പ്യനും. 1952 സെപ്‌. 2-ന്‌ ഇല്ലിനോയിസിലെ സെന്റ്‌ ലൂയിസില്‍ ജനിച്ചു. ജയിംസ്‌ സ്‌കോട്ട്‌ കോണേഴ്‌സ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. എട്ടു തവണ ഗ്രാന്റ്‌സ്‌ലാം സിംഗിള്‍സ്‌ കിരീടവും, ഇല്ലിനാസ്റ്റ്‌സെയുമായിച്ചേര്‍ന്ന്‌ രണ്ടുതവണ ഗ്രാന്റ്‌സ്‌ലാം ഡബിള്‍സ്‌ കിരീടവും സ്വന്തമാക്കിയിട്ടുള്ള ജിമ്മി ഗ്രാന്റ്‌ സ്‌ലാം സിംഗിള്‍സില്‍ ഏഴുതവണ റണ്ണര്‍ അപ്പും ആയിരുന്നു. 1973-ലെ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസിലെ ഡബിള്‍സ്‌ മത്സരത്തിലും 1974-ലെ യു.എസ്‌. ഓപ്പണില്‍ ക്രിസ്‌ ഇവര്‍ട്ടിനൊപ്പം മിക്‌സഡ്‌ ഡബിള്‍സിലും റണ്ണറപ്പ്‌ ആവുകയുണ്ടായി. 1974 ജൂലൈ മുതല്‍ 1977 ആഗസ്റ്റുവരെ ടെന്നീസിലെ പുരുഷവിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ താരപദവി ജിമ്മി കോണേഴ്‌സിനായിരുന്നു. ഇതിനു പുറമേ വിവിധ സമയങ്ങളിലായി ഏട്ടുതവണ കൂടി ഇദ്ദേഹം പ്രസ്‌തുത പദവി സ്വന്തമാക്കിയിട്ടുണ്ട്‌. ഒരു വര്‍ഷത്തില്‍ മൂന്നോ അതിലധികമോ തവണ ഗ്രാന്റ്‌സ്‌ലാം സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കിയിട്ടുള്ള അപൂര്‍വം വ്യക്തികളില്‍ ഒരാളുമാണ്‌ ജിമ്മി.

ലോകടെന്നീസില്‍ പുരുഷ വിഭാഗത്തില്‍ ഏറ്റവുമധികം വിജയങ്ങളും ഇദ്ദേഹത്തിന്റേതാണ്‌ (81.75%). രണ്ട്‌ തവണ ലോകകപ്പ്‌ ടെന്നീസ്‌, മാസ്റ്റര്‍ ഗ്രാന്റ്‌ പ്രിക്‌സ്‌, 18 തവണ ചാമ്പ്യന്‍ഷിപ്പ്‌ പരമ്പര (1973-84) എന്നിവ ജിമ്മി സ്വന്തമാക്കിയിട്ടുണ്ട്‌.

ടെന്നിസിനോടുള്ള അമിതാഭിനിവേശംമൂലം തന്റെ കലാലയവിദ്യാഭ്യാസം ഉപേക്ഷിച്ച്‌ 19-ാം വയസ്സില്‍ പ്രൊഫഷണല്‍ കളിക്കാരനായി മാറിയ ജിമ്മി 20-ാം വയസ്സില്‍ത്തന്നെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും 21-ാം വയസ്സില്‍ വിംബിള്‍ഡണ്‍ ഡബിള്‍സ്‌ ചാമ്പ്യന്‍ഷിപ്പ്‌ പങ്കിടുകയും ചെയ്‌തു. എല്ലാത്തരം കോര്‍ട്ടുകളിലും കളിച്ച്‌ വിജയം നേടിയ ലോകത്തെ അഞ്ച്‌ ടെന്നിസ്‌ കായികതാരങ്ങളില്‍ ഒരാളാണ്‌ ജിമ്മി. 200 ആഴ്‌ചകളിലേറെ ടെന്നിസ്‌ രംഗത്ത്‌ ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തിയ ലോകത്തിലെ ആദ്യത്തെ കായികതാരമായ ഇദ്ദേഹം, 100-ഓളം സിംഗിള്‍സില്‍ വിജയിക്കുകയും 31 തവണ ഗ്രാന്റ്‌സ്‌ലാം സെമിഫൈനലിലും 41 തവണ ഗ്രാന്റ്‌സ്‌ലാം ക്വാര്‍ട്ടര്‍ ഫൈനലിലും സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ലോകത്തെ എക്കാലത്തെയും മികച്ച പുരുഷ ടെന്നിസ്‌ താരമായാണ്‌ ജിമ്മികോണേഴ്‌സിനെ കണക്കാക്കി വരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍