This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടൂര്‍ നമ്പിയാര്‍ (18-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോട്ടൂര്‍ നമ്പിയാര്‍ (18-ാം ശ.)

മലയാള കവി. ഉത്തരകേരളത്തിലെ ചിറയ്‌ക്കല്‍ താലൂക്കില്‍ കരിവെള്ളൂര്‍ ദേശത്ത്‌ കോട്ടൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപം 18-ാം ശതകത്തില്‍ ജീവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാനകൃതിയാണ്‌ സംസ്‌കൃതപദപ്രധാനമായ കുചേലകഥ. കൈകൊട്ടിക്കളിപ്പാട്ടുകളുടെ കൂട്ടത്തില്‍ പ്രത്യേക സ്ഥാനമുള്ള ഇതിന്റെ രചനാരീതി അത്യന്തം സരളവും ഹൃദ്യവുമാണ്‌. സുഭദ്രാഹരണം, കൈകൊട്ടിക്കളിപ്പാട്ട്‌, നളചരിതം കോല്‍ക്കളിപ്പാട്ട്‌ എന്നിവയാണ്‌ മറ്റുകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍