This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടീശ്വരയ്യര്‍ (1869 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോടീശ്വരയ്യര്‍ (1869 - 1938)

കര്‍ണാടകസംഗീതത്തിലെ പ്രസിദ്ധനായ വാഗ്‌ഗേയകാരന്‍. 72 മേളകര്‍ത്താരാഗങ്ങളിലും ആദ്യമായി കീര്‍ത്തനങ്ങള്‍ രചിച്ചത്‌ കോടീശ്വരയ്യരാണ്‌. ഈ കീര്‍ത്തനങ്ങള്‍ കന്തഗാനാമുദമെന്ന പേരില്‍ അറിയപ്പെടുന്നു. 1869-ല്‍ രാമനാഥപുരം ജില്ലയിലെ നന്ദനൂര്‍ ഗ്രാമത്തില്‍ ജനിച്ചു. ശിവഗംഗൈയിലെയും രാമനാഥപുരത്തിലെയും ആസ്ഥാന സംഗീതവിദ്വാനായിരുന്ന നാഗനാഥ അയ്യരാണ്‌ പിതാവ്‌. സ്‌കന്ദപുരാണ കീര്‍ത്തന രചയിതാവായ കവി കുഞ്‌ജരഭാരതിയുടെ പുത്രിയാണ്‌ മാതാവ്‌.

തമിഴിലും സംഗീതത്തിലും പാണ്ഡിത്യം നേടിയിട്ടുള്ള കോടീശ്വരയ്യരുടെ സംഗീതാചാര്യന്മാര്‍ പട്ടണം സുബ്രഹ്മണ്യയ്യരും രാമനാഥപുരം ശ്രീനിവാസയ്യന്നാരുമായിരുന്നു. ഇദ്ദേഹം മദിരാശി ഹൈക്കോടതിയില്‍ പരിഭാഷകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ജ്യോതിസ്‌സ്വരൂപിണിയില്‍ "ഗാനാമുതപാനം, ബിലഹരിയില്‍ "ഇനി നമക്കൊരുകവലയുമില്ലൈ', വരുണപ്രിയയില്‍ "ശൃംഗാരകുമാര', ബേഗഡയില്‍ "നാദതത്വ', സാവേരിയില്‍ "വേലയ്യാ' തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധേയങ്ങളാണ്‌. "കവികുഞ്‌ജരദാസ' എന്നാണ്‌ ഇദ്ദേഹം പൊതുവില്‍ അറിയപ്പെടുന്നത്‌. 1938 ഒ. 21-ന്‌ കോടീശ്വരയ്യര്‍ അന്തരിച്ചു.

(രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍