This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്‌ഗോ റെഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോങ്‌ഗോ റെഡ്‌

Congo red

ഒരു ചായം. ബെന്‍സിഡിന്‍ ഡൈ അസോബിസ്‌-1-നാഫ്‌തിലമൈന്‍-4-സള്‍ഫോണിക്‌ അമ്ലത്തിന്റെ സോഡിയം ലവണമായ കോങ്‌ഗോറെഡ്‌ ഒരു അസോചായമാണ്‌ (Azo dye). ഫോര്‍മുല: C32 H22 O6 N6 S2 Na2. തന്മാത്രാഭാരം 696.66 ഗ്രാം/മോള്‍. ടെട്രാ ആസൊറ്റൈസ്‌ഡ്‌ ബെന്‍സിഡീനിനെ നാഫ്‌തിയോണിക്‌ അമ്ലവുമായി യുഗ്മനം നടത്തി കോങ്‌ഗോറെഡ്‌ നിര്‍മിക്കാം.

ചിത്രം:Kogored_screen29.png‎

തവിട്ടുനിറമുള്ള പൊടിരൂപത്തില്‍ ലഭിക്കുന്ന കോങ്‌ഗോറെഡ്‌ ഗന്ധമില്ലാത്ത ഒരു പദാര്‍ഥമാണ്‌. ജലത്തിലും ആല്‍ക്കഹോളിലും ലയിക്കുമെന്നിലും ഈഥറില്‍ അലേയമാണ്‌. ജലത്തില്‍ ലയിക്കുമ്പോള്‍ ചുവന്ന നിറത്തില്‍ ഒരു കൊളോയ്‌ഡീയ ലായനി ലഭിക്കും. കടുംചുവപ്പുനിറമുള്ള കോങ്‌ഗോറെഡ്‌ പരുത്തി വസ്‌ത്രങ്ങള്‍ക്ക്‌ ചായം നല്‍കുവാന്‍ ധാരാളമായി ഉപയോഗിക്കുന്നു. അമ്ലലായനിയില്‍ നീലനിറവും ക്ഷാരലായനിയില്‍ ചുവപ്പുനിറവുമുള്ള ഈ ചായം ഒരു പ്രധാനപ്പെട്ട അമ്ല-ക്ഷാര സൂചകവുമാണ്‌. കൂടാതെ, ജൈവരസതന്ത്രത്തിലും കോശവിജ്ഞാനീയത്തിലും പഠന വസ്‌തുക്കള്‍ക്ക്‌ നിറം നല്‌കാനായി (staining) കോങ്‌ഗോറെഡ്‌ പ്രയോജനപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍