This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോങ്ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്

Democratic Republic of the Congo(DRC)

ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം. ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്ഗോ.

ബെല്‍ജിയന്‍ കോങ്ഗോ, കോങ്ഗോ ലിയോപോള്‍ഡ്വില്‍, കോങ്ഗോ ഫ്രീസ്റ്റേറ്റ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ രാജ്യത്തിന് 1960-ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്ഗോ എന്ന പേര് ലഭിച്ചത്. 1971 മുതല്‍ 97 വരെ സയര്‍ (Zaire) എന്ന പേരിലുമറിയപ്പെട്ട ഈ രാജ്യം 90-കളുടെ അവസാനം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്ഗോ എന്ന പേര് തിരികെ സ്വീകരിച്ചു. ഏകാധിപത്യവാഴ്ചയ്ക്കും ആഭ്യന്തരയുദ്ധങ്ങള്‍ക്കും നിരന്തരം ഇരയായ കോങ്ഗോയില്‍ തൊണ്ണൂറുകളില്‍ ഉണ്ടായ വംശീയ കലാപത്തില്‍ 40 ലക്ഷത്തോളം പേര്‍ കൊലചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നാണിത്.

ജനസംഖ്യ: 7,17,12,867 (2011); വിസ്തൃതി: 23,45,409 ച.കി.മീ.; അതിരുകള്‍: വടക്ക് കിഴക്ക് ദക്ഷിണ സുഡാന്‍, വടക്കു പടിഞ്ഞാറ് കോങ്ഗോ റിപ്പബ്ലിക്, തെക്കു പടിഞ്ഞാറ് അങ്ഗോള, തെക്കു കിഴക്ക് സാംബിയ, കിഴക്ക് താന്‍സാനിയ, ഉഗാണ്ട; ഔദ്യോഗിക ഭാഷ: ഫ്രഞ്ച്; തലസ്ഥാനം: കിന്‍ഷാസ; നാണയം: കോങ്ഗോളീസ് ഫ്രാങ്ക് (CDF).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍