This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലഭാഷിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോകിലഭാഷിണി

ഇരുപത്തൊമ്പതാമത്തെ മേളമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗം. ഇത് ഒരു സമ്പൂര്‍ണ വക്രഷാഡവരാഗമാണ്.

ആരോഹണം - സരിഗമപധനിസ

അവരോഹണം - സനിപമഗമരിസ

ഷഡ്ജപഞ്ചമങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ്. ഇത് ഒരു ഉപാംഗരാഗമാണ്. മൈസൂര്‍ രാജാവായിരുന്ന ജയചാമരാജവാഡിയര്‍ ഈ അപൂര്‍വരാഗത്തില്‍ 'ശ്രീവിദ്യാമോദിനി' എന്ന ഒരു കൃതി രചിച്ചിട്ടുണ്ട്.

(പ്രൊഫ. മോഹനചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍