This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലപ്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോകിലപ്രിയ

പതിനൊന്നാമത്തെ മേളകര്‍ത്താരാഗം. അസംപൂര്‍ണമേള പദ്ധതിയനുസരിച്ച് ഈ രാഗം കോകിലാരവം എന്ന പേരില്‍ അറിയപ്പെടുന്നു. ഷഡ്ജപഞ്ചമങ്ങളെക്കൂടാതെ ഇതില്‍ വരുന്ന സ്വരങ്ങള്‍ ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമാധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ്. ത്യാഗരാജസ്വാമികളുടെ 'ദാശരഥേദയാശരഥേ', ദീക്ഷിതരുടെ 'കോദണ്ഡരാമമനിശം', തിരുവൊട്ടിയൂര്‍ ത്യാഗയ്യരുടെ 'താമസമേമി', മൈസൂര്‍ വാസുദേവാചാര്യരുടെ 'നീകഭിമാനമുലേദാ' എന്നീ കൃതികള്‍ക്കുപുറമേ ഒരു ലക്ഷണഗീതവും ഈ രാഗത്തില്‍ കാണുന്നു.

(പ്രൊഫ. മോഹനചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍